റിലയൻസ് ജിയോ ടവറുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നു; വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് ഇനി ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകൾ വഴി
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ ടവറുകളുടെ ഉപയോഗം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലുള്‍പ്പെടെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങളിലൂടെയാണ് ഇത് സാദ്ധ്യമാവുന്നത്. ഇതിനായി ജിയോയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത് അമേരിക്കന്‍ കമ്പനിയായ ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സാണ്. അമേരിക്കയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ്, ടിവി പ്രക്ഷേപണം നടത്തുന്ന കമ്പനിയാണ് ഹ്യൂസ് കമ്മ്യൂണിക്കേഷന്‍സ്.
ഐ.എസ്.ആര്‍.ഒയുടെ സാറ്റലൈറ്റുകളും ഹ്യൂസിന്റെ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഇന്റര്‍നെറ്റ് സേവനം വ്യാപമാക്കാന്‍ കഴിയുമെന്ന് ജിയോ പ്രതീക്ഷിക്കുന്നു. ടെലിഫോണ്‍ സേവനം ഇതുവരെ ലഭ്യമാക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍പ്പോലും ഇത്തരത്തില്‍ എത്താന്‍ കഴിയും.
വ്യത്യസ്ത ഭൂപ്രകൃതിയുടെ ഫലമായി മൊബൈല്‍ ടവറുകള്‍ക്ക് എത്താന്‍ പറ്റിയിട്ടില്ലാത്ത മലയോര പ്രദേശങ്ങളിലും ദ്വീപുകളിലുമുള്‍പ്പെടെ 400 വിദൂര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കും. പുതിയ സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതോടെ കുറഞ്ഞ ചെലവില്‍ രാജ്യമെമ്പാടും ജിയോയ്ക്ക് സേവനം എത്തിക്കാനാവും. അതേസമയം ഗ്രാമീണമേഖലയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് വിലകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ ഇതിനോടകം ജിയോ പുറത്തിറക്കിയിരുന്നു.
https://www.facebook.com/Malayalivartha