പുത്തൻ ഷോപ്പിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി 'ഇൻസ്റ്റാഗ്രം'
പ്രമുഖ ഫോട്ടോ ഷെയറിംഗ് അപ്ലിക്കേഷനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായ ഇൻസ്റ്റാഗ്രം ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'ഐജി ഷോപ്പിംഗ്' എന്ന പേരിലാകും കമ്പനി ആപ്ലിക്കേഷൻ പുറത്തിറക്കുക എന്നാണ് സൂചന.
ആപ്പിന്റെ അവസാനഘട്ട പണിപ്പുരകളിലാണ് ഇന്സ്റ്റാഗ്രാംമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതേസമയം ഇന്‍സ്റ്റാഗ്രാം ഔദ്യോഗികമായി ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല.
രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ടുകളുണ്ട്. ഇതില്‍ 20 ലക്ഷത്തോളം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. ഇത് കൂടാതെ ഇന്‍സ്റ്റാഗ്രാം യൂസേഴ്സില്‍ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെയെങ്കിലും അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്. ഇതിനാല്‍ ഇത്തരം അക്കൗണ്ടുകള്‍ക്കായി ഒരു പ്രത്യേകം ആപ്പ് നിര്‍മ്മിക്കുന്നത് ലാഭകരമായിരിക്കും എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha