Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിടാതെ പിന്തുടര്‍ന്ന് യുഎസ്... അദാനിയ്‌ക്കെതിരെ പല രാജ്യങ്ങളും കുരുക്ക് മുറുക്കുന്നു; ശ്രീലങ്കയിലെ വായ്പ പുനരാലോചനയ്ക്ക് യുഎസ് സ്ഥാപനം; ബംഗ്ലദേശിലും അദാനിക്കെതിരെ അന്വേഷണം


ശുദ്ധികലശം വേണം... കെ സുരേന്ദ്രനെതിരെ പടയൊരുക്കം; എന്‍ഡിഎ വൈസ് ചെയര്‍മാനും രംഗത്ത്; കേരള ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര, ശുദ്ധികലശം വേണം


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...

വിപണി കീഴടക്കാന്‍ വ്യത്യസ്ത സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ ഐഫോണ്‍ മോഡലുകള്‍

14 SEPTEMBER 2018 12:23 PM IST
മലയാളി വാര്‍ത്ത

കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ കലണ്ടറിലെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു സെപ്റ്റംബര്‍ 12. ഇന്നേദിവസമാണ് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ നടന്ന ചടങ്ങില്‍ ആപ്പിളിന്റെ പുതിയ മൂന്ന് ഐഫോണുകളും ആപ്പിള്‍ വാച്ചുകളും അനാവരണം ചെയ്യപ്പെട്ടത്. വലുപ്പം കൂടിയ ഐഫോണുകളെ 'പ്ലസ്' ചേര്‍ത്തു വിളിക്കുന്ന രീതിയ്ക്കും ഈ വര്‍ഷം അറുതി വരുത്തിയിരിക്കുകയാണ് പ്രമുഖ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍. ഐഫോണ്‍ എക്‌സ് എസ്, ഐഫോണ്‍ എക്‌സ് എസ് മാക്‌സ്, ഐഫോണ്‍ എക്‌സ് ആര്‍ എന്നിവയാണ് പുതിയ ഐഫോണ്‍ മോഡലുകള്‍. ഇതുവരെ കമ്പനി പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വലുപ്പമുള്ള മോഡലാണ് ഐഫോണ്‍ എക്‌സ് എസ് മാക്‌സ്. 6.5ഇഞ്ച് വലുപ്പമുള്ള ഈ മോഡലായിരിക്കും ഇനി ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഐഫോണ്‍.

ആപ്പിള്‍ ഐഫോണുകളിലെ പുതിയ പ്രൊസസറിന് നല്‍കിയിരിക്കുന്ന പേര് എ12 ബയോണിക് എന്നാണ്. ഇതാണ് ലോകത്തെ ആദ്യത്തെ 7 നാനോമീറ്റര്‍ ചിപ്. കഴിഞ്ഞ വര്‍ഷത്തെ ജിപിയുവിന് സെക്കന്‍ഡില്‍ 600 ബില്യന്‍ ഓപ്പറേഷനുകളാണ് നടത്താന്‍ കഴിയുമായിരുന്നതെങ്കില്‍ പുതിയ എ12 ന്യൂറല്‍ എന്‍ജിന് സെക്കന്‍ഡില്‍ 5 ട്രില്ല്യന്‍ ഓപ്പറേഷന്‍സ് നടത്താനുള്ള ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

12 മെഗാപിക്‌സല്‍ വീതമുള്ള ഇരട്ട പിന്‍ക്യാമറകളില്‍ ടെലിഫോട്ടോ, വൈഡ് ക്യാമറ മൊഡ്യൂളുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെതിനെക്കാള്‍ മെച്ചപ്പെട്ട ട്രൂടോണ്‍ ഫഌഷും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ക്യാമറയുടെ ഏറ്റവും മികച്ച ഫീച്ചര്‍ സ്മാര്‍ട് എച്ഡിആര്‍ ആണ്. മറ്റൊരു സുപ്രധാന ക്യാമറ ഫീച്ചര്‍, ചിത്രം എടുത്ത ശേഷം അതിന്റെ ഡെപ്ത് ഓഫ് ഫീല്‍ഡ് അല്ലെങ്കില്‍ ബോകെ ക്രമീകരിക്കാം എന്നതാണ്. എഫ്/1.4 മുതല്‍ എഫ്/16 വരെയുള്ള ശേഷിയില്‍ ഇതുനല്‍കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ബാക്ഗ്രൗണ്ട് ഫോക്കസിലല്ലാതായി മാറുന്നതും കാണാം. ഈ രണ്ടു ഫീച്ചറുകളാണ് ഈ വര്‍ഷം ആപ്പിള്‍ ക്യാമറയ്ക്കു നല്‍കുന്ന സുപ്രധാന സവിശേഷതകള്‍. വീഡിയോ റെക്കോഡിങ്ങിലും മികച്ച ക്ലിപ്പുകള്‍ ലഭിക്കാനായി, ഓട്ടോ ഫോക്കസും, ഓട്ടോ എക്‌സ്‌പോഷറും, കൂടുതല്‍ ഡൈനാമിക് റേഞ്ചും, നിറങ്ങളിലെ കൃത്യതയും, ടോണ്‍ മാപ്പിങ്ങുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ ഐഫോണുകളിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഇരട്ട സിം സ്വീകരിക്കുന്ന മോഡലുകളുടെ വരവാണ്. എന്നാല്‍, ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇസിം ആയിരിക്കും കിട്ടുക. ഇന്ത്യയില്‍ തുടക്കത്തില്‍, എയര്‍ടെല്ലും, ജിയോയും മാത്രമായിരിക്കും ഈ സേവനം നല്‍കുക എന്നും അറിയുന്നു. 

സെവന്‍ തൗസന്റ് സീരിസ് ഏറോസ്‌പെയ്‌സ് ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് ഐഫോണ്‍ എക്‌സ് ആര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള ഒരു വേരിയന്റും ഇതിനുണ്ട്. ബെസല്‍ കുറച്ച് നിര്‍മ്മിച്ച ഈ ഫോണിന്റെ 6.1ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനിന് 'ലിക്വിഡ് റെറ്റിന' ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലെയ്ക്കു ലഭിക്കുന്ന കളര്‍ ഡെപ്തും മറ്റും ഈ മോഡലിന് തോന്നില്ല.

ഒറ്റ പിന്‍ ക്യാമറയാണ് ഇതിനുള്ളത്. എന്നാല്‍, ഈ ക്യമറയ്ക്കും മികച്ച ചിത്രങ്ങള്‍ എടുക്കാനാകുമെന്നും തങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഒറ്റ ക്യാമറ സിസ്റ്റമാണിതെന്നും കമ്പനി പറയുന്നു. ഒന്നര മണിക്കൂറിലെറെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ബാറ്ററിയും ഇതിലുണ്ട്. 

ആറു വ്യത്യസ്ത നിറങ്ങളിലും മൂന്നു സംഭരണ ശേഷിയുമടങ്ങുന്നതായിരിക്കും ഐഫോണ്‍ എക്‌സ് ആര്‍ ശ്രേണി. 64ജിബി, 128ജിബി, 256ജിബി പതിപ്പുകളുള്ള ഈ മോഡല്‍ ഓര്‍ഡര്‍ ചെയ്യണമെങ്കില്‍ ഒക്ടോബര്‍ 19 വരെ കാത്തിരിക്കണം. തുടക്ക വില 76,900 രൂപയായിരിക്കും. 

എക്‌സ് എസ് മാക്‌സ് മോഡലിന് വലുപ്പക്കൂടുതലുണ്ടെങ്കിലും ഭാരക്കുറവ് തോന്നിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവക്ക് മാത്രമാണ് ഇരട്ട സിം കാര്‍ഡ് സൗകര്യമുള്ളത്. ഐ പി 68 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സും ഈ മോഡലുകള്‍ക്കുണ്ട്. ഇവ ബിയറിലടക്കം പലതരം ദ്രാവകങ്ങളിലിട്ട് പരീക്ഷിച്ച് നോക്കിയെന്നും കമ്പനി പറയുന്നു. 

എക്‌സ് എസ് മാക്‌സിന് മൂന്നു വേരിയന്റുകളാണ് ഉള്ളത് 64ജിബി, 256ജിബി, 512ജിബി. തുടക്ക മോഡലിന്റെ വില 109,900 രൂപയായിരിക്കും. എക്‌സ് എസ് മോഡലിനും ഇതേ സംഭരണശേഷിയുള്ള മോഡലുകള്‍ തന്നെയാണുള്ളത്. തുടക്ക വില 99,900 രൂപയായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം താഴ്ന്ന നിലയില്‍...വായു മലിനീകരണവും അനുബന്ധ നിയന്ത്രണങ്ങളും ഡല്‍ഹിയുടെ വ്യാപാര മേഖലയെ സാരമായി ബാധിച്ച നിലയില്‍  (14 minutes ago)

അമ്മുവിന്റെ വിധി എഴുതിയത്ത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്  (32 minutes ago)

ജനം തിരസ്‌കരിച്ചവരാണ് സ്വന്തം രാഷ്ട്രീയനേട്ടത്തിനായി പാര്‍ലമെന്റിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്... പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി  (34 minutes ago)

എ ആർ റഹ്മാനെ തൊട്ടുപോകരുത്ത്...!തുറന്നടിച്ച് സൈറ ഭാനു ഓഡിയോ പുറത്ത്..!  (38 minutes ago)

സന്ദര്‍ശക പ്രവാഹം.... തണുത്തുറഞ്ഞ പുലരികളെ വരവേല്‍ക്കാനാരംഭിച്ച് ഊട്ടി....  (48 minutes ago)

കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (51 minutes ago)

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അവസരം  (1 hour ago)

കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ചു  (1 hour ago)

കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....  (1 hour ago)

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകള്‍ ഡിസംബര്‍ ഒന്‍പത് മുതല്‍ ജനുവരി 13 വരെ  (1 hour ago)

കര്‍ണാടകയില്‍ ഹെയര്‍ ഡ്രയര്‍ അടങ്ങിയ പാഴ്സല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വന്‍ ട്വിസ്റ്റ്...ഹെയര്‍ ഡ്രയറിനുള്ളില്‍ ചെറുബോംബ് ഉണ്ടായിരുന്നുവെന്ന് പൊലീസ്  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്... പവന് 800 രൂപയുടെ കുറവ്  (2 hours ago)

കോഴിക്കോട് കൊയിലാണ്ടി- ഉള്ള്യേരി റോഡില്‍ കണയങ്കോട്ട് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം....  (2 hours ago)

സംസ്ഥാനത്ത് ജയില്‍ ചപ്പാത്തിയുടെ വിലയില്‍ വര്‍ദ്ധനവ്...  (3 hours ago)

കെ സുരേന്ദ്രൻ രാജിയിലേക്ക്..!!പകരക്കാരിയായി ശോഭ വരുന്നു..!  (3 hours ago)

Malayali Vartha Recommends