വെര്‍ണയുടെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കി ഹ്യുണ്ടായ്
വെര്‍ണയുടെ ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറങ്ങി. എക്‌സ്റ്റീരിയറില്‍ രണ്ട് വ്യത്യസ്ത നിറങ്ങളുമായിട്ടാണ് ഹ്യുണ്ടായിയുടെ പുതിയ കാര്‍ പുറത്തിറക്കിയത്. വെര്‍ണയുടെ ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കിയാണ് അനിവേഴ്‌സറി എഡിഷന്റെ നിര്‍മാണം.ആനിവേഴ്‌സറി എഡിഷനില്‍ അലുമിനിയം സ്‌കിഡ് പ്ലേറ്റ്, റിയര്‍ സ്‌പോയിലര്‍, ബ്ലാക്ക് വ ിങ് മിററുകള്‍, വയര്‍ലെസ്സ് ചാര്‍ജിങ്, സണ്‍റൂഫ്, കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൗജന്യ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്, 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ് എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. വെര്‍ണയുടെ ടോപ് വേരിയന്റിനെക്കാളും 35,000 രൂപ കൂടുതലാണ് ആനിവേഴ്‌സറി എഡിഷന്.
എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. 1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തിലുമാവും പുതിയ വെര്‍ണയെത്തുക.
ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് തുടങ്ങിയവയ്ക്കാവും വെര്‍ണയുടെ പുതിയ മോഡല്‍ വെല്ലുവിളിയാവുക.
https://www.facebook.com/Malayalivartha