ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ ആപ്പിള്‍ വാച്ച് സീരീസ് 4 ഇന്ത്യന്‍ വിപണിയില്‍
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് മോഡലായ ആപ്പില്‍ വാച്ച് സീരീസ് 4 ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് സ്മാര്‍ട്ട് വാച്ചിനെ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 14 മുതല്‍ പ്രീഓര്‍ഡര്‍ ആരംഭിച്ചിട്ടുമുണ്ട്. വില്‍പ്പന ഈ മാസം 21ന് ആരംഭിക്കും. വില വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല. ആപ്പിള്‍ വാച്ച് 3ല്‍ നിന്നും വ്യത്യസ്തമായി 30 ശതമാനം വലിയ ഡിസ്‌പ്ലേയാണ് പുതിയ മോഡലിലുള്ളത്.
സ്പീക്കറിന്റെ ശേഷിയും 50 ശതമാനം കൂടുതലാണ്. പുതിയ പ്രോസസ്സറും ആപ്പിള്‍ വാച്ചില്‍ നല്‍കീരിക്കുന്നു. ഇന്‍ബില്‍ട്ട് ഇലക്ട്രിക്കല്‍ സെന്‍സറിലൂടെ ഇ.സി.ജി പരിശോധിക്കാനുള്ള സൗകര്യം ഈ മോഡലിലുണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റം 5 ലാണ് പുതിയ മോഡലിന്റെ പ്രവര്‍ത്തനം. ആപ്പിള്‍ വാച്ചിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഇ.സി.ജിയും നോക്കാവുന്നതാണ്.
50 ശതമാനം ശബ്ദതയാര്‍ന്ന സ്പീക്കര്‍ വാക്കിടാക്കിയായും ഫോണ്‍ വിളിക്കുന്നതിനും സൗകര്യം ഉണ്ട്. ഒരു ദിവസം മുഴുവന്‍ നീണ്ട് നില്‍കുന്ന ബാറ്ററി നല്‍കീയിരിക്കുന്നു എന്നാണ് കമ്പനിയുടെ വാദം. ആക്‌സിലോമീറ്റര്‍, ഗ്രയോസ്‌കോപ്പ് എന്നിവയ്ക്കു പുറമേ ഹൃദയമിടിപ്പ് രേഖപ്പെടുത്താനായി ഇലക്ട്രിക്കല്‍ ഹാര്‍ട്ട് റേറ്റിംഗ് സെന്‍സറും ആപ്പിള്‍ വാച്ച് 4ന്റെ പ്രത്യേകതയാണ്. 40 മില്ലീമീറ്റര്‍ 44 മില്ലീമീറ്റര്‍ ഡിസിപ്ലേ വലിപ്പമുള്ള രണ്ടു മോഡലുകളാണ് പുറത്തിറങ്ങുന്നത്.
https://www.facebook.com/Malayalivartha