ആരാധകരെ അമ്പരപ്പിച്ച് സച്ചിന്റെ പിന്‍മാറ്റം; കേരളാ ബ്ലാസ്‌റ്റേഴ്‌സ് ലുലു ഗ്രൂപ്പ് ഏറ്റെടുക്കുന്നു
ഐ എസ് എല്‍ വമ്പന്മാരായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്നും ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിന്‍മാറിയെന്ന വാര്‍ത്തയുമായി പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമ്. ഐഎസ്എല്‍ അഞ്ചാം സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് വാര്‍ത്ത വരുന്നത്.
കേരളാ ബ്ലാസ്‌റ്റേര്‍സിന്റെ പൂര്‍ണ ഉടമസ്ഥാവകാശം പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങിയെന്ന് ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ സച്ചിന് 20 ശതമാനം ഓഹരിയാണുള്ളത്. ബാക്കി 80 ശതമാനം ഓഹരികള്‍ ചിരംഞ്ജീവി, നാഗാര്‍ജുന തുടങ്ങിയ തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ഹൈദരാബാദ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന പ്രസാദ് ഗ്രൂപ്പിനാണ്. ഇരുവരില്‍ നിന്നുമായി 100 ശതമാനം ഓഹരിയും ലുലു ഗ്രൂപ്പ് വാങ്ങിയേക്കും.
ബ്ലാസ്‌റ്റേഴ്‌സ് ക്ലബ് ആരംഭിച്ച സമയത്ത് സച്ചിന് 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ഓഹരികള്‍ ആദ്യ കാലത്ത് ജഢജ ഗ്രൂപ്പിനായിരുന്നു. പിന്നീട് സച്ചിന്റെ കൈയില്‍ നിന്നും 20 ശതമാനവും, ജഢജ ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു. എന്നാല്‍ ഈ ഇടപാടില്‍ വിദേശ വിനിമയ ചട്ടം ലംഘിച്ചെന്നാരോപിച്ച് സെബി ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ക്ക് 30 കോടി പിഴ ചുമത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലാവുകയും മികച്ച താരങ്ങളെ ടീമിലെടുക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വരികയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണില്‍ തന്നെ സച്ചിന്‍ ഈ വിഷയത്തില്‍ അതൃപ്തി അറയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സച്ചിന്‍ ഉടമസ്ഥാവകാശം ഒഴിയുന്നതെന്നാണ് സൂചനകള്‍. എന്നാല്‍ വാര്‍ത്തയോട് ലുലു ഗ്രൂപ്പോ, ബ്ലാസ്‌റ്റേഴ്‌സോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha