യമഹയുടെ ഇലക്ട്രിക് ടൂവീലറുകള്‍ 2022ഓടെ ഇന്ത്യന്‍ വിപണിയില്‍
അന്തരീക്ഷമലിനീകരണവും അടിക്കടി ഉണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനയും നിരത്തിലെ വാഹനപ്പെരുപ്പവും
നമ്മുടെ നാട്ടില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹനം പോലുള്ളവയെ ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ അവസരം മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും.
ആഗോള വിപണിയില്‍ ഇലക്ട്രിക് ടുവീലര്‍ എന്ന ശ്രേണി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്‍മാരായ യമഹയും ഇലക്ട്രിക് വാഹനങ്ങളുടെ പണിപുരയിലാണ്. യമഹ പുറത്തിറക്കിയിട്ടുള്ള വാഹനങ്ങളില്‍നിന്ന് വ്യത്യസ്തമായ പ്ലാറ്റഫോമിലായിരിക്കും ഇലക്ട്രിക് ടുവീലര്‍ എത്തുക. സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലുള്ള ബൈക്കുകളുടെ മാതൃകയിലായിരിക്കും യമഹയുടെ ഇലക്ട്രിക് ബൈക്കുകള്‍ ഡിസൈന്‍ ചെയ്യുകയെന്നാണ് സൂചന.
ഇന്ത്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ടൂ വീലര്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, മറ്റ് വാഹന നിര്‍മാതാക്കളുമായുള്ള കൂട്ടുകെട്ടിലായിരിക്കും ഇലക്ട്രിക് ടൂവീലര്‍ പുറത്തിറക്കുക. യമഹയില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് ബൈക്ക് 2022ഓടെ പുറത്തിറങ്ങുമെന്നാണ് സൂചന. ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യമഹയുടെ ഇലക്ട്രിക് ടുവീലറുകള്‍ നിരത്തിലെത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി മത്രമല്ല യമഹ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. യമഹയുടെ ഉത്പന്നങ്ങള്‍ ആഗോള വിപണി ലക്ഷ്യമാക്കിയുള്ളതാണെന്നും, ഇലക്ട്രിക് ടൂവീലറുകളുടെ നിര്‍മാണവും ആഗോള വിപണി കേന്ദ്രീകരിച്ചായിരിക്കുമെന്നുമാണ് യമഹയുടെ വാദം.
https://www.facebook.com/Malayalivartha