കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ഫോൺ; 10000 രൂപയിൽ താഴെ വരുന്ന 2017 ലെ മികച്ച അഞ്ചു സ്മാർട്ഫോണുകൾ
സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ പോകുന്നതിന് മുമ്പ് സ്വന്തമായി ഒരു വീട് വാങ്ങാന്‍ പോകുന്നതിന്‍റെ തയ്യാറെടുപ്പൊന്നും വേണ്ട. എന്നാല്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ എന്തുണ്ടാകുമെന്നറിയുമോ? 5000 രൂപയ്ക്ക് വാങ്ങേണ്ട ഫോണ്‍ 10000 രൂപ കൊടുത്ത് വാങ്ങും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിഞ്ഞിരുന്നാല്‍ വാങ്ങുന്നതിന് മുമ്പ് ഒന്ന് കമ്പയര്‍ ചെയ്ത് നോക്കുകയെങ്കിലും ചെയ്യാം. 2017 ലെ 5 മികച്ച സ്മാർട്ട് ഫോണുകൾ അതും 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മോഡലുകളും അവയുടെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .
റെഡ്മി 4a
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത്. 5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത്.1.4Ghz quad core Snapdragon 425പ്രോസസറിൽ ആണ് പ്രവർത്തനം 2 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . Android 6.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് 4G, VoLTE, WiFi, Bluetooth 4.1, GPS, IR port എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ്. 3,120mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .5999 രൂപയാണ് ഇതിന്റെ വിപണിയിലെ വില .
മോട്ടോ C പ്ലസ്
280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ളേയാണ് ഫോണിനുള്ളത്. 4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്. വിപണിയിലെ ഇതിന്റെ വില 6999 ആണ്.
റെഡ്മി 4
അഞ്ചു ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്. 720 പിക്സൽ റെസലൂഷൻ ആണിത് കാഴ്ചവെക്കുന്നത്. ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്ഡ്രാഗൺ 435 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത്. 4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് 4100mAh ആണ്. 3 തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് മോഡലിന്റെ വില 6999 രൂപയും ,3 ജിബി റാം ,32 ജിബി സ്റ്റോറേജിന്റെ വില 8999 രൂപയും ,4 ജിബി റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിന്റെ വില 10999 രൂപയും ആണ് .
മോട്ടോയുടെ E-4 ,E-4 പ്ലസ്
മോട്ടോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു. മോട്ടോയുടെ E 4 ,കൂടാതെ E4 പ്ലസ് എന്നി മോഡലുകളാണ് വിപണിയും കാത്തിരിക്കുന്നത് . കൂടുതൽ സവിശേഷതകൾ മനസിലാക്കാം. 5 ഇഞ്ചിന്റെ ,5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് E-4 ,E-4 പ്ലസ് എന്നി മോഡലുകൾക്ക് ഉള്ളത്. ക്വാഡ് കോർ MediaTek MT6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . Android 7.1.1 Nougat ലാണ് ഓ എസ് പ്രവർത്തനം. 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2800mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്. 8500 രൂപമുതലാണ് ഇത് വിപണിയിൽ എത്തുന്നത് .
യു യുറേക്ക ബ്ളാക്ക്
മൈക്രോമാക്സിന്റെ ഉപകമ്പനിയായ യു ടെലിവെഞ്ചേഴ്സ് യു യുറേക്ക ശ്രേണിയിൽ 'യു യുറേക്ക ബ്ളാക്ക്' പുറത്തിറക്കി. 2014 ഡിസംബറിൽ പുറത്തിറക്കിയ യു യുറേക്ക സൈനോജൻ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന ഖ്യാതിയോടെയായിരുന്നു വിപണിയിലെത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ ഇന്ത്യയിൽ 'യു യുറേക്ക എസ്' എന്നൊരു മോഡൽ അവതരിപ്പിച്ചതിന് ശേഷം ഈ വർഷം ഇതാദ്യമായാണ് 'യു' മറ്റൊരു ഫോണുമായെത്തിയിരിക്കുന്നത്.പതിനായിരം രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ലക്ഷ്യമിടുന്ന യുവ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള യു ടെലിവെഞ്ചേഴ്സ് ബജറ്റ് സ്മാർട്ട്ഫോണാണ് യു യുറേക്ക ബ്ളാക്ക്. വെറും 8.73 മില്ലിമീറ്റർ മാത്രം കനമുള്ള യു യുറേക്ക ബ്ളാക്ക് സ്നാപ്ഡ്രാഗൺ 430 പ്രോസസറിനൊപ്പം 4 ജിബി റാം ഉൾപ്പെടുത്തിയാനെത്തിയിരിക്കുന്നത്. അഡ്രിനോ 505 ജിപിയു പിന്തുണയ്ക്കുന്ന ഫോൺ ആൻഡ്രോയ്ഡ് 6.0.1 മഷ്‌മല്ലോ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 3000 എം.എ.എച്ച് ബാറ്ററിയാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. മെറ്റാലിക് യൂണിറ്റ് ബോഡി ഡിസൈനോടെയെത്തുന്ന ഈ ഫോണിലെ പിൻ ക്യാമറ 13 എംപി സോണി IMX258 PDAF, ഡ്യുവൽ എൽഇഡി ഫ്ളാഷ് പ്രത്യേകതയുള്ളതാണ്. ഫ്ളാഷോടു കൂടിയ 8 എംപി സെൽഫി ഷൂട്ടറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. നിലവിൽ സ്മാർട്ഫോണിന്റെ വിപണിയിലെ വില 8499 ആണ്.
https://www.facebook.com/Malayalivartha