മാനസിക ഉത്തേജനത്തിന് കഞ്ചാവ് ചേര്‍ത്ത പാനീയവുമായി കൊക്കകോള
ലോകത്തിലെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്പനിയായ കൊക്കകോള പുതിയ പാനീയം വിപണിയിലെത്തിക്കുന്നു. ശാരീരിക അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയുള്ള പാനീയമായിരിക്കും വിപണിയിലെത്തിക്കുന്നത്. ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്.
മാനസിക ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പുതിയ പാനീയത്തിലുപയോഗപ്പെടുത്തുക. ഉത്കണ്ഠ, കഠിനമായ വേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കായ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിന് കഞ്ചാവ് ഉപയോഗിക്കാനും ലോകത്ത് പലയിടങ്ങളിലും അനുമതിയുണ്ട്. ഈ അവസരം പരമാവധി മുതലെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പെപ്‌സി, കൊക്കകോള തുടങ്ങിയ അഞ്ചോളം ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളില്‍ വിഷാംശങ്ങളായ രാസവസ്തുക്കള്‍ അടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. കൊക്കക്കോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും അടുത്ത കാലത്ത് സജീവമായിരുന്നു. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരകമായ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം തെളിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊക്കകോളയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതെന്നാണ് സൂചന. എന്നാല്‍ ഔഷധ ഗുണം ചൂണ്ടാകാട്ടിയുള്ള പുതിയ പാനീയത്തിന്റെ നിര്‍മ്മാണം വിപണിയില്‍ വീണ്ടും സജീവമാകാനുള്ള കമ്പനിയുടെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha