നിങ്ങളുടെ മൊബൈൽ ചാർജർ വ്യാജനാണോ ? ; ഒരൽപ്പം ശ്രദ്ധിച്ചാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തിരിച്ചറിയാനാകും
മൊബൈല്‍ വിപണിയില്‍ നടത്തുന്ന തട്ടിപ്പുകൾ ദിനംപ്രതി ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ഒറിജിനിലാണെന്നു പറഞ്ഞു ചില്ലറ വില്പനക്കാരിൽ നിന്നും വാങ്ങുന്ന പല മൊബൈല്‍ ഉല്‍പന്നങ്ങളും പെട്ടെന്ന് നശിക്കുന്നത് പതിവാണ്. മൊബൈൽ ചാർജ്ജറുകളുടെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. വ്യാജ ചാര്‍ജറുകള്‍ ഫോണിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമെ ഫോണിന്റ ആയുസ്സും വെട്ടിച്ചുരുക്കുന്നു.
എന്നാല്‍ ഒരൽപ്പം ശ്രദ്ധ നൽകിയാൽ യഥാര്‍ത്ഥ ചാര്‍ജറുകള്‍ ഉപഭോക്താവിനു തന്നെ തിരിച്ചറിയാനാവും എന്നാണ് അധികൃതർ പറയുന്നത്. ചില ബ്രാന്‍ഡഡ് മൊബൈല്‍ ഫോണുകളുടെ ചാര്‍ജറുകള്‍ ഒര്‍ജിനലാണെന്നു മനസിലാക്കാൻ ഈ വഴികൾ നമ്മുക്ക് ഉപയോഗപ്പെടുത്താം.
ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ്ജറുകള്‍
ആപ്പിള്‍ ഐഫോണിന്റെ വ്യാജ ചാര്‍ജ്ജര്‍ വിപണിയില്‍ ഇന്ന് വളരെ വ്യാപകമാണ്.യഥാര്‍ത്ഥ ചാര്‍ജ്ജറില്‍ ‘Designed by Apple in California’ എന്ന് എഴുതിയിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറില്‍ ആപ്പിള്‍ ലോഗോയുടെ നിറം സാധാരണയേക്കാള്‍ ഇരുണ്ടതായിരിക്കും.
ഷവോമി ചാര്‍ജ്ജറുകള്‍
ഇന്ന് ജനപ്രിയ മൊബൈല്‍ ഫോണുകളിലൊന്നാണ് എം ഐ. അതോടൊപ്പം വ്യാജമായ ചാര്‍ജറുകളും വിപണിയില്‍ ലഭ്യമാണെന്നിരിക്കെ., യതാര്‍ത്ഥ എം ഐ ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. അതിനാൽ വ്യാജ ചാര്‍ജ്ജറുകള്‍ തിരിച്ചറിയാനായി അതിന്റെ കേബിള്‍ ദൈര്‍ഘ്യം അളന്നാല്‍ മതിയാകും. 120 സെന്റീമീറ്ററിനേക്കാള്‍ കുറവാണെങ്കില്‍ അത് ഒരു വ്യാജ ചാര്‍ജ്ജറാണെന്നു മനസ്സിലാക്കാം
സാംസങ്ങ് ചാര്‍ജ്ജറുകള്‍
സാംസങ്ങ് ബ്രാന്‍ഡിന്റെ വ്യാജ പതിപ്പും യഥാര്‍ത്ഥ പതിപ്പും തമ്മില്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. അതിലെ പ്രധാന വ്യത്യാസം എന്നു പറയുന്നത് ചാര്‍ജ്ജറില്‍ പ്രിന്റ് ചെയ്തിരിക്കുന്ന ടെക്സ്റ്റാണ്. അതില്‍ ‘A+’ എന്നും ‘Made in china’ എന്നും ഒപ്പം സവിശേഷതകളും എഴുതിയിരുന്നാല്‍ ചാര്‍ജ്ജര്‍ മിക്കാവാറും വ്യാജമായിരിക്കും.
വണ്‍പ്ലസ് ചാര്‍ജ്ജറുകള്‍
അതിവേഗത്തില്‍ ചാര്‍ജ് കയറുന്ന ചാര്‍ജറാണ് വണ്‍ പ്ലസിന്റെത്. എന്നാല്‍ ഇതെ രൂപത്തിലുള്ള ചാര്‍ജറുകള്‍ വിപണിയില്‍ ലഭ്യമാണുതാനും. നിങ്ങള്‍ യഥാര്‍ത്ഥ ഡാഷ് ചാര്‍ജ്ജില്‍ പ്ലഗ് ചെയ്യുന്ന നിമിഷം ചാര്‍ജ്ജ് ചെയ്യുന്ന ചിഹ്നം സാധാരണയായി ബാറ്ററി ചിഹ്നമായിരിക്കും. എന്നാല്‍ വ്യാജ ചാര്‍ജ്ജറാണെങ്കില്‍ ഈ ചിഹ്നത്തിനു പകരം ഫ്‌ളാഷ് ആയിരിക്കും വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഡാഷ് ചാര്‍ജ്ജര്‍ വ്യാജമാണെന്നു മനസ്സിലാക്കുക.
ഹുവായ് ചാർജ്ജറുകൾ
യഥാര്‍ത്ഥ ഹുവായ് ചാര്‍ജറുകള്‍ തിരിച്ചറിയാന്‍ അഡാപ്റ്ററിലേയും ചാര്‍ജറിലേയും ബാര്‍കോഡുകള്‍ ഒന്നാണോ എന്ന് പരിശോധിച്ചാല്‍ മതിയാകും.
ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ ഗൂഗിള്‍
പിക്‌സല്‍ ഫോണുകള്‍ക്ക് എപ്പോഴും ഫാസ്റ്റ് ചാര്‍ജ്ജറുകളാണ് നല്‍കുന്നത്. നിങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് ധാരാളം സമയം എടുത്താല്‍ അത് മിക്കവാറും വ്യാജ ചാര്‍ജ്ജറുകള്‍ ആയിരിക്കും.
https://www.facebook.com/Malayalivartha