ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്
ദക്ഷിണകൊറിയന്‍ ഇലക്ട്രോണിക്ക് ഭീമന്മാരായ എല്‍ജി ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ചു ക്യാമറയുള്ള ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എല്‍ജി 'V40 ThinQ' എന്ന പുത്തൻ മോഡൽ സ്മാർട്ഫോൺ ഒക്ടോബര്‍ 3ന് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ക്ഷണക്കത്തില്‍ കമ്പനി പറയുന്നത് 'അഞ്ചെണ്ണം കൊണ്ടുപോകൂ' ('Take 5'), എന്നാണ്. അതിനര്‍ത്ഥം, നേരത്തെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നതു പോലെ എൽജിയുടെ അടുത്ത മോഡല്‍ ഫോണിന് 5 ക്യാമറകള്‍ ഉണ്ടെന്നാകണം കരുതേണ്ടത്.
പിറകില്‍ മൂന്ന് ക്യാമറയും മുന്‍വശത്ത് രണ്ട് ക്യാമറയും ക്രമീകരിച്ചാണ് ഫോണ്‍ പുറത്തിറക്കുന്നത്. ത്രിഡി മാപ്പിങ് സംവിധാനമാണ് മുന്‍വശത്തെ ക്യാമറയെ വ്യത്യസ്തമാക്കുന്നത്. പിറകിലെ ക്യാമറകളിലെ ഒരെണ്ണം മുഖ്യ സെന്‍സറും രണ്ടാമത്തേത് അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുമാണ്. എന്നാല്‍ മൂന്നാമത്തെ ക്യാമറയുടെ വിവരങ്ങല്‍ പുറത്തുവിട്ടില്ല.
അഞ്ചു ക്യാമറകള്‍ക്ക് പുറമെ 'OLED' അല്ലെങ്കില്‍ എല്‍സിഡി ഡിസ്പ്‌ളേ ഉണ്ടാകുമെന്നാണ് സൂചന. പ്രോസസറിന്റെ കാര്യത്തില്‍ Snapdragon 845 തന്നെയാവാന്‍ ആണ് സാധ്യത. മെമ്മറി 6 ജിബി, 8 ജിബി അതുപോലെ 64 ജിബി, 128 ജിബി എന്നിവയും ഫോണില്‍ ഉണ്ടാകുമെന്നാണ് ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം V30 യുടെ പിന്‍ഗാമികളായ V30S, V35 എന്നിവയും ഉടന്‍ ഇറങ്ങാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha