കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് മാള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുന്നു
ചരിത്രത്തിലേക്ക് വാതില്‍ തുറന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള വനിതാമാള്‍ വയനാട് റോഡിലെ അഞ്ചുനില കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത 15മുതല്‍ മാള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യത്തെ ഷോപ്പിങ് മാളാണ് വയനാട് റോഡില്‍ തുടങ്ങുന്നത്. ഷീമാളെന്ന് പേരിട്ടിരിക്കുന്ന ഈ ഷോപ്പിങ് മാളില്‍ എണ്‍പത് ഷോപ്പുകള്‍, പ്ലേ സോണ്‍, ഓഫീസ് മുറികള്‍, ഫുഡ്‌കോര്‍ട്ടുകള്‍ തുടങ്ങി ഒരു സാധാരണ മാളിലുള്ളതൊക്കെ ഇവിടെ ലഭിക്കും.
വിലകൂടിയ വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കൊപ്പം കുടുംബശ്രീ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്‍മയേറിയ ഉല്‍പന്നങ്ങളും മാളിലുണ്ടാകും. അടുത്ത പതിനെഞ്ചിന് പ്രവര്‍ത്തനം തുടങ്ങുന്ന മാളില്‍ രാജ്യത്തെ മുന്‍നിര വനിതസംരംഭകരെ എത്തിക്കാനും ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha