ജിമെയിൽ അക്കൗണ്ടിലെ വിവരങ്ങൾ വായിക്കാൻ ഗൂഗിൾ തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നു; ഗൂഗിളിനെതിരെ വിവാദ ആരോപണങ്ങളുന്നയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്
ഗൂഗിളിനെതിരെ വീണ്ടും വിവാദ ആരോപണങ്ങൾ ഉന്നയിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിയ്ക്കുന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ജിമെയിൽ അക്കൗണ്ടിലെ വിവരങ്ങൾ വായിക്കാൻ ഗൂഗിൾ ഇപ്പോഴും തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നതായാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ഇത് സംബന്ധിച്ച സി.എൻ.എൻ റിപ്പോർട്ട് വ്യാഴാഴ്ച്ചയാണ് പുറത്തു വിട്ടത്. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പർമാർക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്ന് യു.എസ് സെനറ്റർമാർക്ക് ഗൂഗിൾ അയച്ച കത്തിൽ പറയുന്നു.
പ്രവേശനം അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതിന് ഉപയോക്താക്കൾക്ക് സ്വകാര്യത നയം സൗകര്യം നൽകുന്നെന്നും ഗൂഗിൾ അമേരിക്കയുടെ പബ്ലിക് പോളിസി ആന്റ് ഗവൺമെന്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് സൂസൻ മോലിനാരി പറഞ്ഞു. നിലവിൽ ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്ല്യൻ ഉപയോക്താക്കളുണ്ട്.
https://www.facebook.com/Malayalivartha