വ്യാജ വാർത്തകൾക്ക് തടയിടാനൊരുങ്ങി വാട്സാപ്പ്; ഇന്ത്യയില്‍ പരാതി പരിഹാര ഓഫീസറായി കോമള്‍ ലാഹിരി ചുമതലയേറ്റു
ഇന്ത്യയിൽ വ്യാജ വാർത്തകൾ തടയുന്നതിന്റെ ഭാഗമായി സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പ് വീണ്ടും പുതിയ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പരാതി പരിഹാര ഓഫീസറായി ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍ കോമള്‍ ലാഹിരിയെ നിയമിച്ചു.
നിയമനവിവരം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണു വാട്‌സാപ്പ് അറിയിച്ചത്. വ്യാജസന്ദേശങ്ങളെ തുടര്‍ന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് നടപടി.
ആപ്, ഇമെയില്‍ എന്നിവയിലൂടെ പരാതി അറിയിക്കാനാകും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ജൂലൈയില്‍ കൂടുതല്‍ പേര്‍ക്ക് സന്ദേശം ഒറ്റത്തവണ അയയ്ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സന്ദേശങ്ങള്‍ക്കൊപ്പം ഫോര്‍വേഡ് എന്നും രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഇന്ത്യയ്ക്കു വേണ്ടി പ്രത്യേക പരാതി പരിഹാര സംവിധാനം നിലവില്‍ വരുന്നത്.
https://www.facebook.com/Malayalivartha