മൊബൈൽ പ്രേമികളെ ആവേശത്തിലാഴ്ത്തി പുത്തൻ മോഡലുകളുമായി നോക്കിയ
നോക്കിയ ഫോണുകളുടെ നിര്‍മ്മാതാക്കളായ എച്ച്ഡിഎം ഗ്ലോബൽ തങ്ങളുടെ പുത്തൻ മോഡലുകളായ നോക്കിയ 5.1 പ്ലസും നോക്കിയ 5.1 ഉം വിപണിയിലെത്തിച്ചിരിക്കുകയാണ്. പുതിയ മോഡലുകൾ ഫ്ളിപ്പ്കാർട്ടും നോക്കിയ ഓൺലൈൻ സ്റ്റോർ വഴിയും മാത്രമേ നിലവിൽ ലഭ്യമാകൂവെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.
നോക്കിയ 5.1 പ്ലസ് സവിശേഷതകൾ
1520×720 പിക്‌സലില്‍ 5.86 ഇഞ്ച് ഡിസ്‌പ്ലേയാണ് നോക്കിയ 5.1 പ്ലസ് ഫോണിന് നൽകിയിരിക്കുന്നത്. 3 ജിബി റാം 32 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.
5.86 ഇഞ്ച് HD + 720x1520 റെസല്യൂഷൻ, ഡ്യുവൽ റിയർ ക്യാമറകൾ, സ്റ്റോക്ക് ആൻഡ്രോയിഡ് 8.1 ഒറോ സോഫ്റ്റ് വെയർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. മോഡൽ അവതരിപ്പിച്ചെങ്കിലും ഒക്ടോബർ 1 മുതലാകും സ്മാർട്ട്ഫോൺ കൈകളിലേക്കെത്തുക. അതേസമയം ഫോണിനായുള്ള പ്രീ ഓഡർ സംവിധാനം സൈറ്റുകളിൽ ലഭ്യമാണ്.
നോക്കിയ 5.1 പ്ലസ് ഉപയോഗിച്ച്, മികച്ച പ്രകടനം കാഴ്ചവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോൺ കൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നെന്നും , അത് ആവേശഭരിതമായ ഗെയിമിംഗും വിനോദപരിപാടികളും കൂടുതൽ ആരാധകർക്ക് അടുപ്പിക്കാൻ കഴിയുന്നുണ്ട് എന്ന് HMD ഗ്ലോബൽ വൈസ് പ്രസിഡന്റ് അജയ് മെഹ്ത പറഞ്ഞു. `
നോക്കിയ 5.1 സവിശേഷതകൾ
6000 പരമ്പര അലൂമിനിയം ബോഡിയും ഗ്ലാസും ചേര്‍ന്നതാണ് നോക്കിയ 5.1 ഡ്യുവല്‍ സിം സ്മാര്‍ട് ഫോണിന്റെ ബാഹ്യരൂപകല്‍പ്പന. 18:9 അനുപാതത്തില്‍ 1080 x 2160 പിക്‌സല്‍ റസലൂഷനില്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
മീഡിയാ ടെക് ഹീലിയോ പി18 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് വണ്‍ ഓറിയോ പതിപ്പാണ് ഉണ്ടാവുക. മൂന്ന് ജിബി റാം + 32 ജിബി സ്റ്റോറേജ്, രണ്ട് ജിബി റാം + 16 ജിബി സ്‌റ്റോറേജ് വേരിയന്റുകള്‍ ലഭ്യമാണ്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്, ഡ്യുവല്‍ എല്‍ഇഡി ഡ്യുവല്‍ ടോണ്‍ ഫ്‌ലാഷ് സൗകര്യങ്ങളോടുകൂടിയ 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിന്. എട്ട് മെഗാപിക്‌സലിന്റെയാണ് സെല്‍ഫി ക്യാമറ. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ സൗകര്യം ലഭ്യമാണ്. 2970 mAhന്റെതാണ് ബാറ്ററി. കോപ്പര്‍, ടെംപേര്‍ഡ് ബ്ലൂ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.
https://www.facebook.com/Malayalivartha