സാംസങ് സ്മാർട്ടാകുന്നു; സാംസങ്ങിന്റെ ആദ്യ ട്രിപ്പിള്‍ ക്യാമറ ഫോണ്‍ ഇന്ത്യൻ വിപണിയിൽ
സൗത്ത് കൊറിയൻ സ്മാർട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ പുത്തൻ മോഡൽ ഗ്യാലക്‌സി A7 (2018) ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒരു സാധാരണ സ്മാർട്ഫോൺ എന്നതിലുപരി കുറച്ചധികം സവിശേഷതകൾ ഗ്യാലക്‌സി A7 (2018) നെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കുന്നു.
ആദ്യ മൂന്ന് സെന്‍സറുകള്‍ ഉള്ള ക്യാമറ എന്നതാണ് ഫോണിന്റെ ഏടുത്തു പറയാവുന്ന പ്രധാന സവിശേഷത. f/1.7 അപ്പര്‍ച്ചറോടു കൂടിയ 24എംപി പ്രധാന സെന്‍സറും 120 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സുളള സെക്കന്‍ഡറി സെന്‍സറും മൂന്നാമത്തെ സെന്‍സര്‍ 5എംപിയുമാണ്. കൂടാതെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫലങ്ങള്‍ നല്‍കാനായി 24എംപി മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. സെല്‍ഫി ഫോക്കസ്, പ്രോ ലൈറ്റ്‌നിംഗ് മോഡ്, AR ഇമോജി, ഫില്‍റ്ററുകള്‍ എന്നിങ്ങനെയുളള ഏറെ സവിശേഷതകളാണ് സാംസങ്ങ് ക്യാമറ നല്‍കുന്നത്. സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ല്‍ നിന്നും എടുത്ത 'സീന്‍ ഒപ്ടിമൈസര്‍' ഫീച്ചറും ഗ്യാലക്‌സി A7 (2018)ന്റെ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
6.0 ഇഞ്ച് ഫുൾ എച്ച്ഡി അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണിന് 2.2 ജിഗാ ഹെർട്സ് ഒക്ട കോർ പ്രോസസർ ആണ് കരുത്തേകുന്നത്. 4ജിബി റാം+64ജിബി സ്റ്റോറേജ്, 4ജിബി റാം+128 ജിബി റോം, 6ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്നു സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡ് മുഖേന 512 ജിബി വരെ സ്റ്റോറേജ് കൂട്ടാം. 3,300mAh ആണ് ബാറ്ററി. ഇതില്‍ ആദ്യത്തെ 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 23,990 രൂപയും രണ്ടാമത്തെ 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 28,990 രൂപയുമാണ് വില വരുന്നതെന്നാണ് സൂചന. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളില്‍ പുതിയ മോഡലുകൾ ലഭ്യമാകും.
ഈയിടെ അവതരിപ്പിച്ച സാംസങ്ങ് ഗ്യാല്‌സി J6+നെ പോലെ തന്നെ ഗ്യാലക്‌സി A7 (2018)ലും ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഒരു വശത്തായാണ് നല്‍കിയിരിക്കുന്നത്. ഡോള്‍ബി ആറ്റംസ് പിന്തുണയും ഫോണിലുണ്ട്. 4ജി, വോള്‍ട്ട്, 3ജി, വൈ-ഫൈ, ബ്ലൂട്ടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി എന്നിവയാണ് ഫോണിന്റെ കണക്ടിവിറ്റികള്‍.
https://www.facebook.com/Malayalivartha