വാട്സാപ്പിൽ 'ഓൺലൈൻ' ആകാതെ എങ്ങനെ മെസ്സേജുകൾ അയക്കാം ? ; ചെയ്യേണ്ടത് ഇത്ര മാത്രം....
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഒട്ടനവധി പുതുമയാർന്ന ഫീച്ചേഴ്സും ഉപയോഗിക്കുവാനുള്ള സൗകര്യവും വാട്സാപ്പിനെ മറ്റു സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും വേറിട്ടതാക്കുന്നു. എന്നാൽ ചിലർ വാട്സാപ്പിൻെറ ഇത്തരം ഫീച്ചറുകളെ എങ്ങനെ മറികടക്കാമെന്നാണ് ആലോചിക്കുന്നത്.
ഇത്തരത്തിലൊരു ഫീച്ചർ ആണ് വാട്സാപ്പ് ആപ്ലിക്കേഷൻ ഓപ്പൺ ആകുമ്പോൾ തന്നെ നമ്മൾ ഓൺലൈൻ ആണെന്നുള്ള വിവരം മറ്റുള്ളവർക്ക് മനസിലാകുന്നത്. നമ്മുടെ കോണ്ടാക്ടിന് താഴെയായി 'ഓൺലൈൻ' എന്ന് എഴുതിയിരിക്കുന്നത് നമ്മൾ ആപ്ലിക്കേഷൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിത്തരുകയാണ് ചെയ്യുന്നത്.
എന്നാൽ ഇങ്ങനെ കാണിക്കുന്നത് ഒഴിവാക്കാൻ ഒരു വഴിയുണ്ട്. എന്താണെന്നല്ലേ?...ഇതിനിയായി നമ്മൾ 'NINJA WAZZAPP' എന്ന ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha