"ഇന്‍സ്റ്റഗ്രാം ഡൗണ്‍" ! ; അടിയ്ക്കടിയുള്ള മൊബൈല്‍-വെബ് വേര്‍ഷനുകളിലെ ഇന്‍സ്റ്റഗ്രാം പണിമുടക്കൽ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു
ഫേസ്ബുക്ക് അധീനതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പും സാമൂഹ്യമാധ്യമവുമായ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷന്‍ വീണ്ടും പണിമുടക്കിയതോടെ സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായി. മൊബൈല്‍-വെബ് വേര്‍ഷനുകളെ ബാധിച്ച തകരാര്‍ അധികൃതർ പിന്നീട് പരിഹരിച്ചു. യൂറോപ്പ്, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളിലെല്ലാം രണ്ടു മണിക്കൂറിലേറെ നേരത്തേയ്ക്കാണ് പ്രശ്നം ബാധിച്ചത്.
തകരാര്‍ സമയത്ത് ആപ്ലിക്കേഷനില്‍ ഉപയോക്താക്കളുടെ പ്രൊഫൈലുകളും പ്രൊഫൈല്‍ ചിത്രങ്ങളും കാണാന്‍ സാധിച്ചിരുന്നില്ല. വെബ് വേര്‍ഷനെയും സമാന തകരാര്‍ ബാധിച്ചു. ഏതു പേജിലേക്കു കയറാന്‍ ശ്രമിച്ചാലും 5എക്സ്എക്സ് സെര്‍വര്‍ എറര്‍ എന്നതായിരുന്നു കാണിച്ചിരുന്നത്. അതേസമയം, ഇന്‍സ്റ്റഗ്രാമിന്റെ തകരാര്‍ മറ്റു സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
ഇന്‍സ്റ്റഗ്രാംഡൗണ്‍ എന്ന ഹാഷ്ടാഗിലായിരുന്നു പ്രചാരണം. കഴിഞ്ഞ മാസവും ഇന്‍സ്റ്റഗ്രാം സമാനമായ രീതിയില്‍ പണിമുടക്കിയിരുന്നു. അന്നും മണിക്കൂറുകള്‍ക്കകം പ്രശ്നം പരിഹരിച്ച് അധികൃതർ തലയൂരുകയായിരുന്നു. 2010 ൽ പ്രവർത്തനമാരംഭിച്ച ഇൻസ്റ്റഗ്രാമിനെ 100 കോടി ഡോളർ നല്കി 2012 ലാണ് ഫേസ്ബുക്ക് സ്വന്തമാക്കിയത്. എന്നാൽ ഇന്‍സ്റ്റഗ്രാം സ്ഥാപകരായ കെവിന് സിസ്ട്രോമും മൈക്ക് ക്രീഗറും കഴിഞ്ഞ ആഴ്ചയാണ് രാജിവച്ചത്. ഫേസ്ബുക്കിന്റെ മുന്‍ വൈസ് പ്രസിഡന്റായ ആദം മൊസേറിയാണ് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ തലവന്‍.
https://www.facebook.com/Malayalivartha