എസ്.യു.വി വിപണിയില്‍ താരമാകാനൊരുങ്ങി ഔഡി
എസ്.യു.വി വിപണിയില്‍ താരമാകാനൊരുങ്ങുകയാണ് ഔഡി. നിലവിലുള്ള മോഡലുകള്‍ കൊണ്ട് മാത്രം ആധിപത്യം നില നിര്‍ത്താനാവില്ലെന്ന് ഔഡിക്ക് തിരിച്ചറിവുണ്ട്. ഇത് മനസിലാക്കിയാണ് എസ് ക്യു 2 എന്ന മോഡല്‍ ഔഡി പുറത്തിറക്കുന്നത്. പാരീസ് മോട്ടോര്‍ ഷോയിലാണ് പുതിയ മോഡല്‍ ഔഡി പുറത്തിറക്കിയത്. ഔഡി ക്യു 2വിന്റെ സ്‌പോര്‍ട്ടിയായ വകഭേദമാണ് എസ് ക്യു 2. 2 ലിറ്റര്‍ ടി.എഫ്.എസ്.ഐ എന്‍ജിനാണ് ഔഡി എസ് ക്യു 2നെ ചലിപ്പിക്കുന്നത്.
256 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും.കേവലം 4.8 സെക്കന്‍ഡില്‍ 0100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോ മീറ്ററാണ് പരമാവധി വേഗത. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് എസ്‌ട്രോണിക്കാണ് ട്രാന്‍സ്മിഷന്‍. നാല് വീലുകളിലേക്കും പവര്‍ എത്തിക്കുന്ന ഔഡിയുടെ ക്വാര്‍ട്ടോ സാങ്കേതിക വിദ്യ എസ് ക്യു 2വിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോഗോനല്‍ ഗ്രില്ലാണ് ഔഡി എസ് ക്യു 2വിന് നല്‍കിയിരിക്കുന്നത്. കറുത്ത നിറത്തിലാണ് ഫ്രണ്ട് ബംപറിന്റെ ഡിസൈന്‍.
പിന്‍വശത്ത് ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളാണ്. ഓപ്ഷണലായി 18 ഇഞ്ച്, 19 ഇഞ്ച് അലോയ് വീലുകളും നല്‍കിയിരിക്കുന്നു
https://www.facebook.com/Malayalivartha