ശതാബ്ദിക്ക് പകരം ഹൈട്ടെക്ക് ട്രെയിനുമായി ഇന്ത്യന്‍ റയില്‍വേ
യാത്രക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍വേയുടെ പുതിയ മെയ്ക് ഇന്‍ ഇന്ത്യ ട്രെയിനുകള്‍ വൈകാതെ ഓടിത്തുടങ്ങും. തുടക്കത്തില്‍ ശതാബ്ദി എക്‌സ്പ്രസിന് പകരമായിട്ടാണ് ഓട്ടമാറ്റിക് ഡോര്‍, വൈഫൈ, അത്യാധുനിക ഇന്റീരിയര്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളുള്ള ട്രെയിനുകള്‍ നിരത്തിലിറക്കുന്നത്. പട്‌ന - ലക്‌നൗ, വാരാണസി - പട്‌ന റൂട്ടുകളിലായിരിക്കും ആദ്യ ട്രെയിനുകള്‍.
പ്രമുഖ നഗരങ്ങളെ ഒരു പകല്‍ കൊണ്ട് ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1988ലാണ് ശതാബ്ദി എക്‌സ്പ്രസ് തുടക്കം കുറിച്ചത്. 160 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ കഴിയുന്ന പുതുതലമുറ ട്രെയിനുകള്‍ വഴി 15% സമയലാഭമുണ്ടാക്കാനാവും. പരിപാലനച്ചെലവ് 20 ശതമാനമായും കുറയും. കോച്ചുകള്‍ക്ക് ഭാരം കുറവായതിനാല്‍ ഇന്ധനച്ചെലവും ലാഭിക്കാം.
https://www.facebook.com/Malayalivartha