മലയാളികളുടെ ഇഷ്ട വിഭവമായിരുന്ന ചക്ക വിദേശങ്ങളില്‍ പ്രിയമേറുന്നു
വീട്ടുവളപ്പില്‍ ധാരാളമായി ലഭിക്കുന്ന ചക്ക ഒരു കാലത്ത് മലയാളികളുടെ വിശപ്പടക്കിയിരുന്ന ഏറ്റവും പ്രിയപ്പെട്ട വിഭവമായിരുന്നു. എന്നാല്‍ ഇന്ന് മറുനാട്ടിലെ താരമായി മാറിയതുകണ്ട് ഞെട്ടുകയാണ് ഓരോ മലയാളിയും. നാട്ടില്‍ അത്ര ഡിമാന്റില്ലെങ്കിലും മറുനാട്ടില്‍ നമ്മുടെ ചക്കയ്ക്ക് അരക്കിലോയ്ക്ക് 400 രൂപയാണ് വില.
കേരളത്തിന്റെ ഈ ഔദ്യോഗിക ഫലത്തിന് ബ്രിട്ടനിലാണ് ആരാധകര്‍ ഏറെയുള്ളത്. സസ്യാഹാര പ്രേമികളുടെ ഇടയില്‍ ബീഫിനും പോര്‍ക്കിനും പകരം ഇന്ന് ചക്കയാണ് താരം. പാചകം ചെയ്തു കഴിഞ്ഞാല്‍ പോര്‍ക്കിനും ബീഫിനും പകരം നില്‍ക്കുമെന്നാണ് ബ്രിട്ടീഷുകാര്‍ പറയുന്നത്. താമസിയാതെ സസ്യാഹാര പ്രേമികളുടെ പ്രധാന ഭക്ഷ്യ വിഭവമായി ചക്ക മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാനുകളിലും മറ്റും ശീതീകരിച്ച നിലയിലാണ് ചക്കയുടെ വില്പന. അര കിലോ ചക്കയ്ക്ക് 4.79 യൂറോ (ഏകദേശം 400 രൂപ) യ്ക്കാണ് ചക്ക പാഴ്‌സലുകളുടെ വില്‍പ്പന. ഇത് യുഎസില്‍ 150 രൂപയാണ് വില. അതേസമയം, ഫ്രാന്‍സില്‍ ഇത്രയും ചക്കയ്ക്ക് 400 രൂപയോളം വിലവരും.
https://www.facebook.com/Malayalivartha