ഇന്ത്യയിലെ ബുള്ളറ്റ് പ്രേമികള്‍ക്ക് ദീപാവലി സമ്മാനമായി റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകള്‍
ഔദ്യോഗികമായി ആഗോള വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയിലെ ബുള്ളറ്റ് പ്രേമികള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളെ ദീപാവലി സമ്മാനമായി വില്‍പനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നവംബര്‍ പകുതിയോടെ വിപണിയില്‍ വില്‍പനയ്ക്ക് വരാനിരിക്കെ പുതിയ കരുത്തന്മാരെ സ്വന്തമാക്കാനുള്ള തിരക്കിലാണ് വാഹനപ്രേമികള്‍.
ഉയര്‍ന്ന ഹാന്‍ഡില്‍ബാറും, നീളം കൂടിയ സീറ്റും ബൈക്കിന്റെ പ്രത്യേകതകളാണ്. നൂതന സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തിയിള്ള റോഡ്സ്റ്റര്‍ മോഡലാണ് ഇന്റര്‍സെപ്റ്റര്‍ 650. കോണ്‍ടിനന്റല്‍ ജിടി കഫെ റേസര്‍ പതിപ്പും. ക്ലാസിക് ശൈലിയിലാണ് ഇന്റര്‍സെപ്റ്റര്‍ 650 യ്ക്ക്. 'ടിയര്‍ഡ്രോപ്' ആകാരമാണ് ഇതിന്റെ ഇന്ധനടാങ്കിന്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇരട്ട സിലിണ്ടര്‍ എഞ്ചിനായത് കൊണ്ട് ശബ്ദഗാംഭീര്യത ബൈക്കുകള്‍ക്ക് പ്രതീക്ഷിക്കാം. സ്ലിപ്പര്‍ ക്ലച്ചിന്റെയും എ ബി എസിന്റെയും പിന്തുണ ഇരു മോഡലുകള്‍ക്കുമുണ്ടാകും. 320 എംഎം 240 എംഎം ബൈബ്രെ ഡിസ്‌ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് മുന്‍ പിന്‍ ടയറുകളിലെ ബ്രേക്കിംഗ്.
റോയല്‍ എന്‍ഫീല്‍ഡിന്റെ സുപ്രധാന മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ഇരട്ട സിലിണ്ടര്‍ ശ്രേണിയിലേക്കുള്ള കമ്പനിയുടെ തിരിച്ചുവരവ് കൂടിയാണിത്. മൂന്നു മുതല്‍ നാലുലക്ഷം രൂപ വരെയാണ് മോഡലുകള്‍ക്ക് ഇന്ത്യയില്‍ വില. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീള്‍ഡിന് ലഭിക്കുന്ന മികച്ച സ്വീകാര്യത കണക്കിലെടുത്ത് മൂന്നുലക്ഷത്തിന് താഴെ ബൈക്കുകള്‍ കമ്പനി അവതരിപ്പിച്ചേക്കും
https://www.facebook.com/Malayalivartha