ചരിത്രം കുറിച്ച് ഇന്ത്യന്‍ റയില്‍വേ; ട്രെയിന്‍ 18 പരീക്ഷണ ഓട്ടം ആരംഭിച്ചു
ട്രെയിന്‍ 18 എന്ന് പേരിട്ടിരിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും വേഗമേറിയ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ എന്‍ജിന്‍രഹിത തീവണ്ടിയുടെ പരമാവധി വേഗത 160 കിലോ മീറ്ററാണ്. ഇതിന്റെ സീറ്റുകള്‍ 360 ഡിഗ്രി തിരിക്കാന്‍ കഴിയുന്നവയാണ്. എക്‌സിക്യൂട്ടീവ് ക്ലാസിലാണ് ഇത്തരം സീറ്റുകള്‍ ഉണ്ടാവുക. ഇപ്പോള്‍ ട്രയല്‍ നടത്തുന്ന ട്രെയിനില്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.
മൊറാദാബാദ് ബറേലി സെക്ഷനില്‍ ആദ്യഘട്ട ട്രയല്‍ റണ്‍ ആരംഭിക്കും. തുടര്‍ന്ന് അന്തിമ ട്രയല്‍ റണ്‍, രാജസ്ഥാനിലെ കോട്ട സ്വായി മധേപുര്‍ സെക്ഷനില്‍ നടക്കും.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ട്രെയിന്‍ നവംബര്‍ ഏഴിന് ഡല്‍ഹിയില്‍ എത്തിക്കും.
18 മാസം കൊണ്ട് ഡിസൈന്‍ ചെയ്ത് പണി പൂര്‍ത്തിയാക്കിയ ട്രെയിന്‍ 18ല്‍ മൊത്തം 16 കോച്ചുകളാണ് ഉണ്ടാവുക. 100 കോടി രൂപയാണ് ഒരു റെക്കിന്റെ മൊത്തം ചെലവ്. ഇതിന്റെ 80 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മ്മിതമാണ്.
വൈ ഫൈ സൗകര്യം, ജി പി എസ് അധിഷ്ഠിത ഇന്‍ഫോര്‍മേഷന്‍ സംവിധാനം, ബയോ വാക്ക്വം ടോയ്!ലെറ്റുകള്‍, മികച്ച ഇന്റീരിയര്‍, എല്‍ ഇ ഡി ലൈറ്റിങ്, ടച് ബേസ്ഡ് റീഡിങ് ലൈറ്റുകള്‍, ഓരോ സീറ്റിലും ചാര്‍ജിങ് സൗകര്യം എന്നിവക്ക് പുറമെ കാലാവസ്ഥക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യുന്ന എയര്‍ കണ്ടീഷനിംഗ് സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ട്രെയിനില്‍ ഉണ്ടായിരിക്കും. അംഗപരിമിതര്‍ക്ക് ഉപയോഗിക്കാവുന്ന ടോയ്‌ലെറ്റ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. ടാപ്പുകള്‍ സെന്‍സറുകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ട്രയല്‍ നടത്തുന്ന ട്രെയിനില്‍ 1128 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.
ഓട്ടോമാറ്റിക് ഡോര്‍ സംവിധാനം ഉള്ള ട്രെയിനില്‍ ഏറ്റവും ആധുനിക ബ്രേക് സംവിധാനമാണുള്ളത്. ട്രെയിന്‍ പൂര്‍ണമായി നിന്നതിനു ശേഷം മാത്രമേ വാതിലുകള്‍ തുറക്കൂ. അതുപോലെ ഡോറുകള്‍ അടഞ്ഞതിനു ശേഷമേ ട്രെയിന്‍ മൂവ് ചെയ്യൂ. ഓട്ടോമാറ്റിക് സ്ലൈഡിങ് ഫുട് സ്‌റ്റെപ് ആണ് മറ്റൊരു പ്രത്യേകത. അത്യാവശ്യ ഘട്ടങ്ങളില്‍ ട്രെയിനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള എമര്‍ജന്‍സി ടാക് ബാക് യൂണിറ്റാണ് ഇതിലുള്ളത്.
https://www.facebook.com/Malayalivartha