ആമസോണ്‍ ഉത്പന്നങ്ങള്‍ ഇനി പോസ്‌റ്റോഫീസ് വഴി ഉപഭോക്താക്കളിലേക്ക്
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണും തപാല്‍വകുപ്പും കൈകോര്‍ക്കുന്നു. ഇതിനായി ആമസോണും ഇന്ത്യന്‍ തപാല്‍വകുപ്പും തമ്മില്‍ കരാര്‍ ഒപ്പിട്ടു. നിലവിലുള്ള ക്രമീകരണങ്ങള്‍ പോലെ തന്നെ പോസ്റ്റ്മാന്‍മാരുടെ സഹായത്തോടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുകയാണ് തപാല്‍ വകുപ്പ് ചെയ്യുക. പുതിയ സാധ്യതകള്‍ മുന്നില്‍ക്കണ്ട് തപാല്‍ ഓഫീസുകളുടെ സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന് പിന്നിലെ കാരണം.
നിലവില്‍ വിവിധ കൊറിയര്‍ സര്‍വീസുകളാണ് ഓണ്‍ലൈന്‍ ആയി വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഇതിനകം തന്നെ വിവിധ കമ്പനികളുമായി തപാല്‍ വകുപ്പ് കരാറില്‍ എത്തിക്കഴിഞ്ഞു. തപാല്‍ വകുപ്പുമായി കരാറിലായതോടെ ആമസോണിന് ഉപഭോക്താക്കള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസീയത ആര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ തന്നെ രാജ്യത്ത് ആമസോണ്‍ നടത്തുന്ന ഇടപാടുകള്‍ ഏറെയും തപാല്‍ വകുപ്പ് വഴിയാണ് നടത്തിയിരുന്നത്. തപാല്‍ ശൃംഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെയാണ് ഇത്തരം വ്യാപാര ഉടമകളുമായി കൈകോര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായത്.
https://www.facebook.com/Malayalivartha