പുതിയ വില്പന തന്ത്രവുമായി സപ്ലൈക്കോ
കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് പുതിയ വില്പന തന്ത്രവുമായി സപ്ലൈകോ. സപ്ലൈകോ ഹോം ഡെലിവറി സംവിധാനത്തിനാണ് തുടക്കം കുറിച്ചത്. ഫോണ്‍വിളിച്ച് ഓര്‍ഡര്‍ നല്കിയാല് നിശ്ചിത കിലോമീറ്റര്‍ പരിധിയില്‍ അര മണിക്കൂറിനുള്ളില്‍ സാധനങ്ങളെത്തിക്കും. സര്‍ക്കാര്‍ നല്കുന്ന നിശ്ചയിച്ച സബ്സിഡിയോടെത്തന്നെയാണ് സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്നത്.
തുടക്കത്തില്‍ 2,000 രൂപയുടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോഴാണ് ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുക. 20 രൂപയാണ് സാധനവുമായി വീട്ടുപടിക്കല്‍ എത്തുന്ന സപ്ലൈകോയുടെ ഓട്ടോയ്ക്ക് നല്‍കേണ്ടത്. പരീക്ഷണാടിസ്ഥാനത്തില്‍ പനമ്പള്ളി നഗറിലെ സപ്ലൈകോയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് വിജയമായാല്‍ സംസ്ഥാനത്തെമ്പാടും ഇനി സപ്ലൈകോ ഓട്ടോകള്‍ വീട്ടുപടിക്കലെത്തും.
https://www.facebook.com/Malayalivartha