കേരളത്തില്‍ ഡ്രൈവറില്ലാ കാറുകള്‍ നിര്‍മ്മിക്കാന്‍ നിസാന്‍
നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ കാറുകളുടെ നിര്‍മ്മാണത്തിനായി പ്രമുഖ ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭം കേരളത്തില്‍ ആരംഭിക്കുന്നു. ഇതിനായി തിരുവനന്തപുരം ടെക്നോസിറ്റിയില്‍ 30 ഏക്കര്‍ സ്ഥലമാണ് ഡെവലപ്മെന്റ് ക്യാമ്പസ് ആരംഭിക്കാന്‍ നിസാന്‍ ഏറ്റെടുക്കുന്നത്. ഇതോടെ കൂടുതല്‍ രാജ്യാന്തര കമ്പനികള്‍ കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഓട്ടോമേറ്റഡ് കാറുകളും ഇമൊബിലിറ്റിയും അനുബന്ധ സംരംഭങ്ങളും തുടങ്ങുന്നതാണ്.
https://www.facebook.com/Malayalivartha