ഗൂഗിള്‍ അസിസ്റ്റന്റ് ഇനി പതിനാല് പുതിയ ഭാഷകളില്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരുക്കിയ ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് സംവിധാനം പതിനാല് പുതിയ ഭാഷകളില്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവില്‍ 17 ഭാഷകളിൽ സപ്പോർട്ട് ചെയുന്ന ഗൂഗിള്‍ അസിസ്റ്റന്റിൽ ഏഷ്യന്‍ ഭാഷകളാണ് കൂടുതലായും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.
2016 മെയ്യ് യിൽ ഡെവലപ്പർ കോൺഫറൻസിൽ പ്രഖ്യാപിച്ച ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം ഗൂഗിൾ നൗനെ അപേക്ഷിച്ച് ഉപഭോക്താവുമായി രണ്ടു-വഴി സംഭാഷണങ്ങളിൽ ഏർപ്പെടാൻ കഴിയും. അതേസമയം അസിസ്റ്റന്റ് ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയിലും ഗൂഗിൾ ഹോംമിലുമാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.
ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി എന്നിവ കൂടാതെ വെസ്റ്റേണ്‍ ഭാഷകളായ ജെര്‍മന്‍, പോളിഷ്, ടര്‍കിഷ്, അറബിക്, എന്നീ ഭാഷകളും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha