ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ച; ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നു
സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ചയുണ്ടായതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്‌വേർഡുകൾ ചോർന്നതായാണ് സൂചന.
എന്നാൽ ഇത് സംബന്ധിച്ച പ്രശ്‌നം ഇന്‍സ്റ്റഗ്രാം തന്നെയാണ് കണ്ടെത്തിയത്. അതേസമയം വളരെ കുറച്ചു പേർക്ക് മാത്രമേ ഈ പ്രശ്‌നം ബാധിച്ചിട്ടുള്ളൂ എന്നും ഇന്‍സ്റ്റഗ്രാം വക്താവ് പറയുന്നു. ഉപയോക്താക്കളോട് പാസ്‌വേഡുകള്‍ മാറ്റണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്‌നം പരിഹരിച്ചുവെന്നും പാസ്‌വേഡുകള്‍ ഇനി പരസ്യമാവില്ലെന്നും ഇന്‍സ്റ്റഗ്രാം പറയുന്നു. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി ഫേസ്ബുക്ക് ഉടമസ്ഥയിലുള്ള ഇന്‍സ്റ്റഗ്രാമിലെ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഉടന്‍ പാസ്‌വേഡ് മാറ്റണമെന്ന് കാണിച്ച് ഉപയോക്താക്കള്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനില്‍ ലഭിക്കുന്ന സന്ദേശത്തെക്കുറിച്ചാണ് അധികൃതരുടെ അറിയിപ്പ്. ലോകമെമ്പാടും 700 മില്യൺ ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്. ഇതിനു മുൻപും ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha