299 രൂപയുടെ പുതിയ പ്ലാനുമായി ബി എസ് എന്‍ എല്‍
ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് മേഖലയില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തി ബി എസ് എന്‍ എല്ലിന്റെ പുതിയ പദ്ധതി. വെറും 299 രൂപയുടെ പ്ലാന്‍ വഴി ഉപഭോക്താവിന് 45 ജിബി ഡാറ്റ , അണ്‍ലിമിറ്റെഡ് കോള്‍. ഇതിനെല്ലാം പുറമേ 50 രൂപ ക്യാഷ്ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 249 രൂ!പക്ക് പ്ലാന്‍ ലഭിക്കുന്ന പദ്ധതിയാണ് ബി എസ് എന്‍ എല്‍ ഒരുക്കിയിരിക്കുന്നത്.
ദിവസേന 1.5 ജി ബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക സെക്കന്റില്‍ 8 എം ബി സ്പീഡില്‍ ഈ പ്ലാന്‍ വഴി ഡേറ്റ ഉപയോഗിക്കാനാകും. രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍ ലോക്കല്‍, എസ് ടി ഡി കോളുകള്‍ സൗജന്യമായി വിളിക്കാനുമാകും.
ഇതുകൂടാതെ 549 രൂപയുടെ മറ്റൊരു പ്ലാനും ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാന്‍ പ്രകാരം ദിവസവും 3 ജി ബി ഡേറ്റ അണ്‍ലിമിറ്റെഡ് കോളും ലഭ്യമാകും.
https://www.facebook.com/Malayalivartha