സീപ്ലെയിന്‍ നിര്‍മ്മാണ രംഗത്തേക്ക് കിന്‍ഫ്രയും
ഏഷ്യയിലെ പ്രധാന ടൂറിസം മേഖലകളില്‍ ഒന്നായ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സംവിധാനമാണ് സീപ്ലെയ്‌നുകള്‍. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിന്‍ഫ്രയുടെ ഡിഫന്‍സ് പാര്‍ക്കിലാണ് നിര്‍മാണശാല സ്ഥാപിക്കാനുളള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളത്തില്‍ ഇറക്കാവുന്ന ചെറുവിമാനമാണ് സീപ്ലെയിന്‍. ഏഷ്യയിലാകെ ഇത്തരം വിമാനങ്ങള്‍ക്ക് ഏറെ ഡിമാന്‍ഡുണ്ട്. എന്നാല്‍, കമ്പനിയെക്കുറിച്ചോ സഹകരിക്കുന്ന സ്റ്റാര്‍ട്ടപ്പിനെക്കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും കിന്‍ഫ്ര പുറത്ത് വിട്ടിട്ടില്ല. ഇവിടെത്തന്നെ പ്രതിരോധ രംഗത്തിന് വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ബി ഇ എം എലിന്റെ സഹായത്തോടെ ചെറുകിട വ്യവസായങ്ങളും സ്ഥാപിക്കും. സീപ്ലെയിന്‍ പദ്ധതി നടപ്പാക്കാനായി കണ്ണൂരില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ് കമ്പനിയുമായി ഉക്രെയിന്‍ കമ്പനി ധാരണയായിട്ടുണ്ട്.
ബി ഇ എം എലിന് കിട്ടുന്ന ഓര്‍ഡറുകള്‍ അനുസരിച്ച് സേനകള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ചെറുകിട വ്യവസായങ്ങളാണ് ഇവിടെ ഉയരുക. അവ കമ്പനി പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തി സേനകള്‍ക്ക് കൈമാറും. ആകെ 250 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഷിപ്‌യാഡുകള്‍ക്ക് വേണ്ട ഉപകരണങ്ങളും ഇവിടെ നിര്‍മ്മിക്കും.
https://www.facebook.com/Malayalivartha