അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിർത്തലാക്കും; സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി ബിൽ പാസ്സാക്കി റഷ്യ
ദേശീയ സൈബര്‍ സുരക്ഷയുടെ ഭാഗമായി അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി നിർത്തലാക്കാനുള്ള ബിൽ റഷ്യ പാസ്സാക്കി. സൈബര്‍ പ്രതിരോധത്തിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി അധികൃതർ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തേക്കുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് റഷ്യയുടെ ലക്ഷ്യം.
ബില്ലിനുമേല്‍ ഇന്നലെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 334 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. 47 പേര്‍ ഈ വോട്ടെടുപ്പിനെ എതിര്‍ത്തു വോട്ട് ചെയ്തു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ ഡി.എന്‍.എസ് എന്ന പേരില്‍ റഷ്യയ്ക്ക് സ്വന്തമായി നെറ്റ് അഡ്രസ് സിസ്റ്റം സ്ഥാപിക്കും. അതോടെ അന്താരാഷ്ട്ര സെര്‍വറുകളിലേക്കുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടും.
ഏപ്രില്‍ ഒന്നിനു മുന്‍പ് നടപടി പ്രാബല്യത്തിലാക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സേവനം താത്കാലികമായി റദ്ദാക്കിയാല്‍ റഷ്യന്‍ പൗരന്‍മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാജ്യത്തിനു പുറത്തുള്ളവരുമായി ഇന്റര്‍നെറ്റിലൂടെ സംവദിക്കാന്‍ സാധിക്കില്ല.
സാങ്കേതിക വിദ്യ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനായി നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉത്തരവിടണമെന്ന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു. 'ഡിജിറ്റല്‍ എക്കോണമി നാഷണല്‍ പ്രോഗ്രാം' എന്നാണ് പുതിയ നിയമത്തിന്റെ പേര്. രാജ്യത്തെ ഒറ്റപ്പെടുത്തി ഇന്റര്‍നെറ്റ് വഴിയുള്ള വിദേശ ശക്തികളുടെ ഇടപെടല്‍ തടയുകയാണ് ഈ നിയമം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha