പ്രമുഖ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്ക് ടോക്കിനെ തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിക്കുന്നു
ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ യുവതലമുറ പങ്കുവയ്ക്കുന്ന വീഡിയോകള്‍ പരിധിവിടുന്നു എന്നകാരണത്താല്‍ ടിക്ക് ടോക്കിനെ നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. യുവാക്കളെ ഏറെ ആകര്‍ഷിച്ച വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോം ആണ് ടിക്ക് ടോക്ക്. ഇതിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. വിവിധ സന്നദ്ധസംഘടനകളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
ട്രാക്കിനൊപ്പം വീഡിയോ തയ്യാറാക്കി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെ ഒരു വിനോദമാര്‍ഗമാക്കി ഇഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കും വിധത്തിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നതും ലൈംഗികചൂഷണത്തിന് സാധ്യതയുണ്ടാക്കാവുന്നതുമായ വീഡിയോകളാണ് ടിക് ടോക്കിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നതെന്നാണ് സന്നദ്ധസംഘടനകളുടെ ആരോപണം.
അതേസമയം, ടിക് ടോക്ക് പ്രാദേശിക നിയമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി പറയുന്നു. സുരക്ഷാ കാര്യങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ആപ്പാണ്് ടിക് ടോക്ക്. അതിനാല്‍, മോശം കണ്ടന്റുകള്‍ അതിവേഗം ഇല്ലാതാക്കാന്‍ കമ്പനിക്ക് കഴിയുന്നുണ്ട്. ടിക് ടോക്കിന് ലോകത്താകെ 50 കോടി ഉപയോക്താക്കളാണുള്ളത് ഇതില്‍ 39 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ജനുവരി 31ലെ കണക്കനുസരിച്ച് 2.45 കോടി പ്രതിദിന ആക്ടീവ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക്കിനുള്ളത്.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളില്‍ മുന്‍നിരയിലാണ് ബൈറ്റ് ഡാന്‍ഡ്. ബെയ്ജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് എന്ന സ്ഥാപനമാണ് ടിക് ടോക്കിന്റെ ഉടമകള്‍. 7500 കോടി ഡോളറാണ് ബൈറ്റ് ഡാന്‍സിന്റെ മൂല്യം. ഇന്ത്യയിലെ കണ്ടന്റ് ഷെയറിംഗ് ആപ്പായ ഹെലോയുടെ ഉടമകളും ബൈറ്റ് ഡാന്‍സാണ്.
https://www.facebook.com/Malayalivartha