ഇനി മരച്ചീനി ആമസോണിലും; പേര് അല്‍ കപ്പ
ആമസോണില്‍ മരച്ചീനിയുടെ പേരും വിലയും കേട്ടാല്‍ ഞെട്ടും പേര് അല്‍ കപ്പ വിലയോ 429 രൂപയും. ഇതിനൊപ്പം ഷിപ്പിംഗ് ചാര്‍ജായി 49 രൂപയും വാങ്ങുന്നുണ്ട്. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കപ്പയ്ക്ക് കൊള്ള വില ഈടാക്കുന്നത്. സാധാരണ വിപണയില്‍ വെറും 30 മുതല്‍ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്. കര്‍ഷകരില്‍ നിന്നും നേരിട്ട് വാങ്ങിയാല്‍ ഇതിലും വിലക്കുറച്ച് ലഭിക്കും. ഈ അവസ്ഥയിലാണ് ആമസോണില്‍ ഈ പകല്‍ക്കൊള്ള നടക്കുന്നത്. നേരത്തെ കേരളക്കരയെ ഞെട്ടിച്ച് അല്‍ചിരട്ട ആമസോണില്‍ വില്‍പ്പനയ്‌ക്കെത്തിയിരുന്നു.
Hishopie Natural എന്ന പേരിലാണ് ഈ ഓണ്‍ലൈന്‍ വിപണന സ്ഥാപനം ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലേക്കും ഷിപ്പിംഗ് ഉണ്ടെന്നതാണ് ഇതിലെ ആകര്‍ഷണീയത. മരച്ചീനി ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും താമസിക്കുന്ന മലയാളികളുടെ കപ്പ നൊസ്‌റാള്‍ജിയയെ ബുദ്ധിപൂര്‍വം ചൂഷണം ചെയ്യുകയാണ് ആമസോണിലൂടെ സ്ഥാപനം ചെയ്യുന്നതെന്ന് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കൊച്ചിയില്‍ നിന്നും ഏതോ മലയാളികള്‍ തന്നെയാണ് ചൂഷണത്തിന് പിന്നിലെന്നതും രസകരമായ വസ്തുതയാണ്. മരച്ചീനി ചന്തയില്‍ വാങ്ങാന്‍ കിട്ടാത്ത ഇന്ത്യയിലെ പല നഗരങ്ങളിലും ഈ ചൂഷണം നടക്കും എന്നതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത.
https://www.facebook.com/Malayalivartha