സുരക്ഷ ഉറപ്പാക്കാന്‍ സ്വയം നിയന്ത്രണ ബ്രേക്കിംങ് സംവിധാനമുള്ള കാറുകള്‍ വരുന്നു
ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പ്രകാരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്വയം ബ്രേക്ക് ചെയ്യുന്ന കാറുകള്‍ നിര്‍മ്മിക്കുന്നു. ഇതിലൂടെ ഏറ്റവും കുറഞ്ഞത് 1000 മനുഷ്യ ജീവനെങ്കിലും മെച്ചപ്പെട്ട ബ്രേക്ക് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിലൂടെ രക്ഷിക്കാമായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തുല്‍. ഇതിനായി 40 രാജ്യങ്ങള്‍ സഹകരിക്കുമെന്ന് സമ്മതിച്ചിട്ടുണ്ട്. 2016ല്‍ യൂറോപ്യന്‍ യൂണിയനില്‍ മൊത്തം 9500 റോഡ് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്ത വര്‍ഷം മുതല്‍ ഈ 40 രാജ്യങ്ങളില്‍ ഇറങ്ങുന്ന കാറുകളില്‍ ഈ വിദ്യ സ്ഥിരമായി നടപ്പാക്കും. പുതിയ കാറുകളില്‍ മാത്രമാണ് ഇത് സ്ഥാപിക്കുക. പരമാവധി 60 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഇത്തരം ബ്രേക്ക് സംവിധാനം പ്രവര്‍ത്തിക്കുക.
ജപ്പാനും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ വസ്തുക്കളോ മനുഷ്യരോ കാറിന് എത്ര അകലെയാണ് എന്ന് സ്വയം മനസിലാക്കി അതനുസരിച്ച് ബ്രേക്ക് ചെയ്യുന്നതാണ് കാറുകളുടെ രീതി. യൂറോപ്പിലെ റോഡുകളെ ഉദ്ദേശിച്ചാണ് ആദ്യം ഇത് നടപ്പാക്കുന്നത്. യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് എന്ന ഏജന്‍സിയാണ് ഇത് നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha