ഫോള്‍ഡിംങ് ഫോണുമായി സാംസങ്
മടക്കിയാല്‍ 4.6 ഇഞ്ച് മാത്രം വലിപ്പവും നിവര്‍ത്തിയാല്‍ 7.3 ഇഞ്ച് വലിപ്പവുമുള്ള സ്മാര്‍ട്ട്‌ഫോണുമായി വിപണിയില്‍ വമ്പന്‍ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് പ്രമുഖ മൊബൈയില്‍ നിര്‍മ്മാതാക്കളായ സാംസങ്. ഇതിന്റെ ഭാഗമായി മടക്കുകയും നിവര്‍ത്തുകയും ചെയ്യാവുന്ന ഗാലക്‌സി ഫോള്‍ഡാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. മടങ്ങുന്നത് കൂടാതെ ആറ് ക്യാമറകളും ഫോണിലുണ്ട്. ഒരു ക്യാമറ മുകളിലും രണ്ട് ക്യാമറകള്‍ ഫോണിനുള്ളിലും മൂന്നെണ്ണം പിന്‍വശത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്.
ലാപ്‌ടോപ്പുകളെ ഒഴിവാക്കാന്‍ ഗാലക്‌സി ഫോള്‍ഡ് സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. പ്രോസസിങ് പവര്‍ ഗെയിനിങ് ലാപ്‌ടോപുകളെക്കാള്‍ ഗാലക്‌സി ഫോള്‍ഡിനുണ്ട്. ഇതിനുംപുറമേ മള്‍ട്ടി ടാസ്‌കിങും ഫോണില്‍ സാധ്യമാണ്.
സാംസങ് ഫോണ്‍ പുറത്തിറക്കിയെങ്കിലും ആപ്പിളും വാവോയും ഗൂഗിളുമെല്ലാം മടക്കാന്‍ സാധിക്കുന്ന ഫോണിന്റെ പണിപ്പുരയിലാണ്. ഇനിയുള്ള കാലം ഫോള്‍ഡഡ് ഫോണുകളുടേതാവുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha