രാത്രിയെ പകലാക്കാന്‍ ഇനി എല്‍ ഇ ഡി മാത്രം; പുതിയ പദ്ധതിയുമായി കെ എസ് ഇ ബി
ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സി എഫ് എല്ലുകള്‍ എന്നിവ പൂര്‍ണമായും സംസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നു. ഇതിന് പകരം ഇനിമുതല്‍ വീടുകളില്‍ എല്‍ ഇ ഡി ബള്‍ബുകളും ട്യൂബുകളും പ്രകാശിക്കും. ഈ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് തുടങ്ങും. 2.5 കോടി എല്‍ ഇ ഡി ബള്‍ബുകളാണ് പദ്ധതി വഴി വിതരണം ചെയ്യുക. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്റ് സെന്ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, സി എഫ് എല്‍ തുടങ്ങിയവ മാറ്റി എല്‍ ഇ ഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന 750 കോടി രൂപയാണ് പദ്ധതിയാണിത്. ആദ്യ ഘട്ടമായി അഞ്ച് കോടി എല്‍ ഇ ഡി ബള്‍ബുകള്‍ ജൂണ്‍ അവസാനം വിതരണം ചെയ്യും. ഒരു എല്‍ ഇ ഡി ബള്‍ബ് ഏകദേശം 65 രൂപയ്ക്ക് നല്‍കാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. ഇതിനായി ചെലവാകുന്ന തുക പിന്നീട് ഗഡുക്കളായി വൈദ്യുതി ബില്ലിനൊപ്പം ഇടാക്കും. ആദ്യ ഘട്ടത്തില്‍ ഒന്‍പത് വോള്‍ട്ടിന്റെ ബള്‍ബുകളാകും വിതരണത്തിനെത്തിക്കുക. എല്‍ ഇ ഡി ട്യൂബുകള്‍ സ്ഥാപിക്കാന്‍ ഹോള്‍ഡറുകള്‍ മാറ്റേണ്ടി വരുമെന്നെതിനാലാണ് ട്യൂബ് വിതരണം ഡിസംബറിലേക്ക് മാറ്റിയത്.
വെബ്‌സൈറ്റ്, ആപ്പ് മുഖേനയോ, മീറ്റര്‍ റീഡര്‍ വഴിയോ, സെക്ഷന്‍ ഓഫീസുകളില്‍ നേരിട്ടെത്തിയോ ഏപ്രില്‍ 30 വരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനാകും. പുതിയ എല്‍ ഇ ഡി വാങ്ങുമ്പോള്‍ അത്രയും എണ്ണം പഴയ ബള്‍ബുകള്‍ തിരികെ നല്‍കണം. പഴയ ബള്‍ബുകളും ട്യൂബുകളും ചെറിയ ഒരു സര്‍വീസ് ചാര്‍ജ് ഈടാക്കി ആകും ശേഖരിക്കുക. പിന്നീട് ഇവ പൊടിച്ച് ചില്ലും മെര്‍ക്കുറിയും വേര്‍തിരിക്കും. ഈ മെര്‍ക്കുറിയും ചില്ലും പുനരുപയോഗിക്കാനാകും. ഇതിനായി വിവിധ കമ്പനികളെ ടെന്‍ഡര്‍ ക്ഷണിച്ച് കണ്ടെത്തും.
എല്‍ ഇ ഡി ട്യൂബുകളുടെ കാര്യത്തില്‍ രജിസ്‌ട്രേഷന്‍ സെപ്റ്റംബറില്‍ തുടങ്ങും. ട്യൂബുകളുടെ വിതരണം ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കും. ഈ പദ്ധതിയിലൂടെ അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് നിന്ന് പൂര്‍ണമായും എല്‍ ഇ ഡി ഒഴികെയുളള ബള്‍ബുകളും ട്യൂബുകളും ഒഴിവാക്കാനാകുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha