സിറ്റി ഗ്യാസ് പദ്ധതിക്കായി മൂന്നാഴ്ചയ്ക്കകം കമ്പനിയെ തീരുമാനിക്കും
എറണാകുളം ജില്ലയില്‍ പൈപ്പ് വഴി പാചക വാതകമെത്തിക്കാനുള്ള സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനുള്ള കമ്പനിയെ മൂന്നാഴ്ചയ്ക്കകം തീരുമാനിക്കും. പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ് തിരഞ്ഞെടുത്ത മൂന്നു കമ്പനികളിലൊന്നിനായിരിക്കും ഇതിന്റെ ചുമതല. പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച ആറു കമ്പനികളില്‍ നിന്ന് ഏറ്റവും കുറഞ്ഞ ബിഡ് നല്‍കിയ കേരള ഗെയില്‍ ഗ്യാസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിനര്‍ജി സ്റ്റീല്‍ എന്നിവയെ തിരഞ്ഞെടുത്തു. ധനപരമായ ബിഡിന് കമ്പനികള്‍ രണ്ടാഴ്ച കൂടി ആവശ്യപ്പെട്ടിരിക്കുകയാണ്. കൊച്ചി ബാംഗ്ലൂര്‍ എന്നിവയടക്കം 14 കേന്ദ്രങ്ങളില്‍ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാന്‍ ബിഡ് ക്ഷണിച്ചിരുന്നു. ബാംഗ്ലൂരിന് ഒരാഴ്ചത്തെ സാവകാശം നല്‍കിയ സാഹചര്യത്തില്‍ എറണാകുളത്തിനും ഇതു ലഭിക്കുമെന്നാണു പ്രതീക്ഷ.
എറണാകുളം ജില്ലയില്‍ ഏഴു ലക്ഷം വീടുകളില്‍ പാചകവാതകമെത്തിക്കാന്‍ പദ്ധതി വിഭാവനം ചെയ്യുന്നു. ആദ്യത്തെ രണ്ടു വര്‍ഷത്തിനകം 20,000 വീടുകളിലും അഞ്ചു വര്‍ഷത്തിനകം 40,000 വീടുകളിലും വാതകമെത്തിക്കണം. 25 വര്‍ഷത്തിനകം മൊത്തം 20,000 കോടി രൂപയാണ് ഇതിനു മുതല്‍മുടക്കേണ്ടത്. നിര്‍ദിഷ്ട കാലയളവിനുള്ളില്‍ വാതകമെത്തിക്കുമെന്ന് ഉറപ്പു വരുത്തുന്നതിന് കമ്പനി ബിഡ് ബോണ്ട് ഗാരന്റി നല്‍കേണ്ടതുണ്ട്. വാതകമെത്തിച്ചില്ലെങ്കില്‍, ബോണ്ട് പണമാക്കി ബോര്‍ഡ് എടക്കുമെന്ന കര്‍ശനമായ വ്യവസ്ഥയുമുണ്ട്. വന്‍ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ധനപരമായ ബിഡ് നല്‍കുന്നതിന് കമ്പനികളുടെ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ഇതിന് വേണ്ടിയാണ് രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha