ഇലക്ട്രിക് ബസ് സര്‍വ്വീസ് തുടക്കത്തിലെ പാളി; ആദ്യയാത്ര പാതി വഴിയില്‍ ഉപേക്ഷിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം എന്ന നിലയില്‍ ഒാടിത്തുടങ്ങിയ ഇലക്ട്രിക് ബസ് ആദ്യയാത്രയില്‍ തന്നെ ചര്‍ജ്ജ് തീര്‍ന്നതിനെ തുടര്‍ന്ന് പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു. തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോയ ഇലക്ട്രിക് ബസാണ് ചേര്‍ത്തല എക്‌സറേ ജംങ്ഷന് സമീപം ചാര്‍ജ് തീര്‍ന്ന് ഓഫാവുകയായിരുന്നു. ആദ്യയാത്രയില്‍ തന്നെ ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. എന്നാല്‍ ഏറെ താമസിക്കാതെ തന്നെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. തുടക്കം മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഗതാഗതക്കുരുക്ക് അതിരൂക്ഷമായതാണ് ചാര്‍ജ്ജ്തീരാന്‍ കാരണമായി പറയപ്പെടുന്നത്. ഇതിനോടൊപ്പം പുറപ്പെട്ട മറ്റ് ഇലക്ട്രിക് ബസുകള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ ആദ്യഘട്ടത്തില്‍ പത്ത് ഇലക്ട്രിക് ബസ്സുകള്‍ സര്‍വ്വീസുകളാണ് ആരംഭിച്ചത്. നേരത്തെ തിരുവനന്തപുരം നഗരത്തിലെ എല്ലാ കെ എസ് ആര്‍ ടി സി സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സിലേക്ക് മാറ്റുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് ബസ്സുകള്‍ ലാഭകരമാണെന്ന് പമ്പ നിലക്കല്‍ സര്‍വ്വീസ് തെളിയിച്ചതിന് പിന്നാലെയാണ് തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിക്കുന്നത്.
ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ്് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തിരുവനന്തപുരത്തുനിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇബസ് സര്‍വീസാണ് ആരംഭിച്ചത്. ഒറ്റചാര്‍ജില്‍ ഏകദേശം 250 കിലോമീറ്ററോളം ദൂരം പിന്നിടുമെന്ന് വാഗ്ദാനം ചെയ്ത ഇലക്ട്രിക് ബസാണ് പാതിവഴിയില്‍ പണിമുടക്കിയത്.
https://www.facebook.com/Malayalivartha