പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ പ്രത്യേകതകള്‍
മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കര്‍ഷകരോഷമാണെന്ന് ബി ജെ പി വിലയിരുത്തിയിരുന്നു. ഇത് കൂടാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന ബി ജെ പി സര്‍ക്കാരിനെതിരെ ആയിരക്കണക്കിന് കര്‍ഷകരാണ് മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിന് അണിനിരന്നത്.
ഇതിന് പിന്നാലെയാണ് രാജ്യത്തെ കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഇടക്കാല ബഡ്ജറ്റില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പദ്ധതി പ്രഖ്യാപിക്കുന്നത് .
പദ്ധതി പ്രകാരം ഒരു കോടിയിലേറെ കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായി 2,000 രൂപ വീതം നല്‍കും. 1.01 കോടി കര്‍ഷരുടെ അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചതായി ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സ്‌കീമിനെക്കുറിച്ചുള്ള 5 കാര്യങ്ങള്‍
1. 2019 2020 കാലയളവിലേക്കുള്ള ഇടക്കാല ബജറ്റിലാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രഖ്യാപിച്ചത്. എന്നാല്‍ 2018 ഡിസംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 12 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
2. രണ്ടു ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഈ ഇനത്തില്‍ പ്രതിവര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ എത്തിച്ചേരും.
3. 2,000 രൂപ വീതം മൂന്നു ഗഡുക്കളായിട്ടാണ് തുക നേരിട്ട് കൃഷിക്കാരന്റെ ബാങ്ക് അക്കൗണ്ടിലെത്തുക.
4. കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെയുള്ള പി എം കിസാന്‍ പദ്ധതിക്കായുള്ള വാര്‍ഷിക ചെലവ് 75,000 കോടി രൂപയാണ്
5. സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിലുള്ള നിലവിലുള്ള ഭൂമി കൈവശാവകാശം അനുസരിച്ചാണ് ഗുണഭോക്താക്കളെ തിരിച്ചറിയുന്നത്. 2019 ഫെബ്രുവരി ഒന്നിന് മുന്‍പായി ഭൂമി രേഖകളില്‍ പേരുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും.
https://www.facebook.com/Malayalivartha