ടിക് ടോക്കിന് 40 കോടി രൂപ പിഴ; വീഡിയോകള്‍ നീക്കം ചെയ്യണം
കുറഞ്ഞ കാലത്തിനിടെ ഓണ്‍ലൈന്‍ ലോകത്ത് തരംഗമായി മാറിയ ചൈനീസ് ആപ് ടിക് ടോക് കുട്ടികളുടെ വ്യക്തി വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന്റെ പേരില്‍ 55 ലക്ഷം ഡോളര്‍ പിഴ. അമേരിക്കന്‍ ഭരണക്കൂടത്തിന് കീഴിലുള്ള എഫ് ടി സിയാണ് പിഴ ചുമത്തിയത്. കേവലം അഞ്ചു വയസ്സിന് താഴെയുള്ള പെണ്‍കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകള്‍ വരെ ടിക് ടോകില്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ വരെ രംഗത്തെത്തിയിരുന്നു.
പതിമൂന്ന് വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമാണ് ടിക് ടോകില്‍ പ്രവേശനം. എന്നാല്‍ അംഗത്വമെടുക്കാന്‍ ഒരു രേഖകളുടെയും ആവശ്യമില്ല. ഡാന്‍സ് ചെയ്യുന്ന പെണ്‍കുട്ടികളോടു അവരെ പിന്തുടരുന്നവര്‍ കൂടുതല്‍ സെക്‌സി ഡാന്‍സ് വീഡിയോകള്‍ ആവശ്യപ്പെടുന്നു. കൂടുതല്‍ ലൈക്കിനും കമന്റിനും വേണ്ടി പെണ്‍കുട്ടികള്‍ വസ്ത്രമഴിച്ച് ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് വ്യാപകമായിട്ടുണ്ട്.
ഇത്തരം സെക്‌സി വീഡിയോകള്‍ക്ക് താഴെ പുരുഷന്‍മാരുടെ അശ്ലീല കമന്റുകളുടെ പൂരമാണ്. കമന്റുകള്‍ കൂടുന്നതോടെ വീഡിയോയും വൈറലാകുന്നു. മിക്ക പെണ്‍കുട്ടികളും സ്‌കൂള്‍ യൂണിഫോമില്‍ തന്നെയാണ് ടിക് ടോക് വീഡിയോ ഷൂട്ട് ചെയ്യുന്നത്. ഇത് സ്‌കൂളിന്റെയും വിദ്യാര്‍ഥികളുടെയും സുരക്ഷയ്ക്ക് വരെ ഭീഷണിയായിരുന്നു.
ഇതിനെത്തുടര്‍ന്ന് പതിമൂന്ന് വയസ്സിനു താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകളെല്ലാം ടിക് ടോക് നീക്കം ചെയ്യും. ഇവര്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോകളും നീക്കം ചെയ്യുമെന്നാണ് അറിയുന്നത്. ഇതോടെ കോടിക്കണക്കിന് വീഡിയോകളാണ് ടിക് ടോക് സെര്‍വറില്‍ നിന്നു നീക്കം ചെയ്യുക. ഫെഡറല്‍ ട്രേഡ് കമ്മീഷനുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഇനിമുതല്‍ കുട്ടികളെ ടിക് ടോകില്‍ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കില്ല.
കുട്ടികളെ ചൂഷണം ചെയ്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക്കുമുള്ള മുന്നറിയിപ്പാണ് ടിക് ടോകിനെതിരെയുള്ള ഈ പിഴ ശിക്ഷ. ഇനി മുതല്‍ 13 വയസ്സ് തികയാത്ത കുട്ടികള്‍ ടിക് ടോകില്‍ അക്കൗണ്ട് തുടങ്ങിയാല്‍ രക്ഷിതാക്കളായിരിക്കും കുടുങ്ങുക. പുതിയ നിയമം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. എന്നാല്‍ ഈ നിയമം ടിക് ടോക് മറ്റു രാജ്യങ്ങളിലും നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വന്‍ ഹിറ്റായി മാറിയ ആപ്പാണ് ടിക് ടോക്.
https://www.facebook.com/Malayalivartha