രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' യാഥാര്‍ത്ഥ്യമായി
രാജ്യത്തെവിടെയുമുള്ള യാത്രക്കും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന 'ഒരു കാര്‍ഡ്' യാഥാര്‍ത്ഥ്യമായി. കേന്ദ്ര സര്‍ക്കാരിന്റെ 'വണ്‍ നേഷന്‍, വണ്‍ കാര്‍ഡ്' പദ്ധതിയുടെ ഭാഗമായ നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അഹമ്മദാബാദില്‍ പ്രധാനമന്ത്രിയാണ് രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഏതു തരത്തിലുള്ള ഗതാഗത സംവിധാനവും ഉപയോഗിച്ചുള്ള യാത്രകള്‍ക്ക് പണം മുടക്കാന്‍ ഒരു കാര്‍ഡ് അനുവദിക്കുന്ന സൗകര്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോയില്‍ ഇതു നടപ്പിലാക്കിയിരുന്നു. തടസ്സങ്ങളില്ലാതെ മെട്രോയില്‍ പ്രവേശിക്കാനും സ്ഥലം എത്തുമ്പോള്‍ ഇറങ്ങിപ്പോകാനും കഴിയുംവിധം വിജയകരമായതിന്റെ ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍ പദ്ധതി വിപുലീകരിക്കുന്നത്.
യാത്ര അടക്കമുള്ള ആവശ്യങ്ങള്‍ക്കുള്ള തുക, കാര്‍ഡ് ഉപയോഗിച്ച് ഓട്ടമാറ്റിക് സംവിധാനത്തിലൂടെ സ്വീകരിക്കുന്നുവെന്നതാണ് പ്രത്യേകത. ഷോപ്പിങ് മുതല്‍ മെട്രോ ട്രെയിനുകള്‍, ബസുകള്‍, സബേര്‍ബന്‍ ട്രെയിനുകള്‍, ടോള്‍ കേന്ദ്രങ്ങള്‍, പാര്‍ക്കിങ് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒറ്റ ബാങ്ക് കാര്‍ഡ് എന്ന രീതിയിലാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. യാത്രാ ആവശ്യങ്ങള്‍ക്കു റീചാര്‍ജ് ചെയ്യാനും സീസണ്‍ ടിക്കറ്റ് പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനും കഴിയും.
ബാങ്കുകള്‍ നടപ്പാക്കുന്ന ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകള്‍ റെയില്‍മെട്രോ കാര്‍ഡ് ഉപയോഗിക്കുന്ന തരത്തിലാണ് പരിഷ്‌കരണം. ഇതിനായി പുതിയതായി ബാങ്കുകള്‍ അനുവദിക്കുന്ന കാര്‍ഡുകളില്‍ നാഷണല്‍ മൊബിലിറ്റി കാര്‍ഡ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തും. മറ്റേതുതരം വാലറ്റുകള്‍ ഉപയോഗിക്കുന്ന വിധത്തില്‍ ഈ സൗകര്യം വിനിയോഗിക്കാനാകും.
ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥലങ്ങളില്‍, ഓട്ടമാറ്റിക് ഫെയര്‍ കലക്ഷന്‍(എഎഫ്‌സി) കൗണ്ടറുകള്‍ സജ്ജമാക്കും. മെട്രോകളിലേതുപോലെ പ്രവേശന ഗേറ്റുകളോ കാര്‍ഡ് റീഡറുകളോ ആയിരിക്കും ഇവ. നേരത്തേ, വിദേശനിര്‍മിത എഎഫ്‌സികള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത എഎഫ്‌സികളാണ് പദ്ധതിക്കായി ഉപയോഗിക്കുകയെന്ന പ്രത്യേകതയുണ്ട്.
https://www.facebook.com/Malayalivartha