സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാന്‍ ആമസോണും
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ആരംഭിക്കുന്നു. ഈ മാസം, അവസാനത്തോടെ അമേരിക്കയിലെ ലോസ് ഏഞ്ചലസിലാണ് ആമസോണിന്റെ ആദ്യ ഓഫ്‌ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ക്ക് ഏത് പേരാണ് ആമസോണ്‍ നല്‍കുക എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
എന്നാല്‍ പ്രീമിയം ഉപഭോക്തക്കളെ മാത്രം ലക്ഷ്യമിടുന്ന ഹോള്‍ഫുഡ്‌സിന്റെ പേരിലാവില്ല പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എല്ലാ തരം ആളുകളെയും ലക്ഷ്യം വച്ചുള്ളതായിരിക്കും. ഹോള്‍ഫുഡ്‌സ് എന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയെ 2017ല്‍ ആമസോണ്‍ ഏറ്റെടുത്തിരുന്നു.
മറ്റുചില കമ്പനികളുമായി ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കായ മോറിനെ ഏറ്റെടുക്കുമെന്ന് ആമസോണ്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഇന്ത്യയിലും ഒഫ്‌ലൈന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
https://www.facebook.com/Malayalivartha