യാത്രയിലും വൈഫൈ; മൊബൈയില്‍ ഫോണില്‍ സിനിമ കാണാന്‍ പുതിയ ആപ്പുമായി റെയില്‍വേ
ട്രെയിന്‍ യാത്രയില്‍ മൊബൈല്‍ ഫോണില്‍ വൈഫൈവില്‍ ഹോട്ട്‌സ്‌പോട്ട് വഴി സിനിമ കാണാനുളള പുതിയ ആപ്പുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി നിര്‍മ്മിക്കുന്ന ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിന്റെ നിര്‍മ്മാണം നടന്നുവരുന്നു.
മുംബൈയിലെ ലോക്കല്‍ തീവണ്ടികളിലാണ് ഇതിന്റെ ആദ്യ പരീക്ഷണം നടത്തുക. മുംബൈയിലെ ഒട്ടുമിക്ക റെയില്‍വേ സ്‌റ്റേഷനുകളിലും വൈഫൈ സംവിധാനമുണ്ട്. തീവണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇതിന്റെ സിഗ്‌നലിന്റെ ശക്തി കുറഞ്ഞ് ഇല്ലാതാവുകയും ചെയ്യുന്നു. പുതിയ സംവിധാനത്തില്‍ യാത്രക്കാരന് വിനോദപരിപാടികള്‍ തടസ്സമില്ലാതെ കാണാന്‍ കഴിയും.
നിലവില്‍ രാജധാനിപോലുളള ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് സീറ്റിന് മുന്നില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ സി ഡി സ്‌ക്രീനില്‍ സ്‌റ്റോര്‍ ചെയ്ത സിനിമകളും മറ്റും കാണാനുളള സൗകര്യമുണ്ട്.
ജൂലൈയോടെ പുതിയ സംവിധാനം നിലവില്‍ വരും. തുടര്‍ന്ന് മറ്റുമേഖലകളിലേക്കും ഇത് വ്യാപിപ്പിക്കും. നാലുമാസത്തിനുളളില്‍ മധ്യറെയില്‍വെയുടെ എല്ലാ ലോക്കല്‍ തീവണ്ടികളിലും ഈ സംവിധാനമൊരുക്കും.
https://www.facebook.com/Malayalivartha