വൈദ്യുതി ബസ്സുകള്‍ക്ക് പിന്നാലെ റോ റോ സര്‍വ്വീസുമായി ജലഗതാഗത വകുപ്പ്
രാജ്യത്തെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസുമായി കേരളാ ജലഗതാഗത വകുപ്പ്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം, തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സര്‍വ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു സര്‍വ്വീസാണ് തുടങ്ങുന്നത്. സര്‍വ്വീസ് വിജയകരം എന്നു കണ്ടാല്‍ മറ്റു റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുവാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
റോ റോ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അത് വന്‍ സാമ്പത്തിക ചെലവിലേക്ക് പോകുന്നതിനാലാണ് കൊച്ചി കപ്പല്‍ശാല ആദ്യ പരിഗണനയിലുള്ളത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാല്‍ കൊച്ചി കപ്പല്‍ ശാലയില്‍ മാത്രമാണ് ഇത് നിര്‍മ്മിക്കാനുള്ള സംവിധാനങ്ങളുള്ളത്. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമതയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്.
റോറോ സര്‍വ്വീസ് വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സര്‍വ്വീസിന്റെ ചെലവ് ഗണ്യമായി കുറയുമെന്നതാണ് പ്രധാന നേട്ടം. നിലവില്‍ മെക്കാനിക്കല്‍ സംവിധാനമാണ് റോ റോയ്ക്കുള്ളത്. സര്‍വ്വീസ് വലിയ നഷ്ടത്തിലുമാണ്. ക്ഷമത കൂടിയ എഞ്ചിന്‍ ആവശ്യമായത് കൊണ്ടുള്ള അമിത ഇന്ധനച്ചെലവാണ് പ്രധാന കാരണം. വൈദ്യുതി സംവിധനത്തിലേക്ക് മാറുന്നതോടെ മെക്കാനിക്കല്‍ സംവിധാനത്തെ അപേക്ഷിച്ച് അറുപത് ശതമാനത്തിലേറെ പ്രവര്‍ത്തനച്ചെലവ് കുറയും. ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരും.
സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വൈദ്യുത ബസ്സുകള്‍ക്ക് പിന്നാലെയാണ് ജലഗതാഗത വകുപ്പിന്റെ ആദ്യ വൈദ്യുത റോ റോ സര്‍വ്വീസ് എത്തുന്നത്.
https://www.facebook.com/Malayalivartha