ബെന്റ്‌ലി കോണ്ടിനെന്റലിന്റെ ആദ്യ പ്രദര്‍ശനം ജനീവ മോട്ടോര്‍ ഷോയില്‍
ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ് തങ്ങളുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്‌പെഷല്‍ എഡിഷന്‍ മോഡലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ കോണ്ടിനെന്റല്‍ ജിടി നമ്ബര്‍ 9 എഡിഷന്റെ നൂറ് എണ്ണം മാത്രമായിരിക്കും വിപണിയിലെത്തുന്നത്. പച്ച അല്ലെങ്കില്‍ കറുപ്പ് നിറത്തില്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ വാങ്ങാന്‍ കഴിയും. ഇതിന്റെ ആദ്യ പ്രദര്‍ശനം ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിന്‍ നടന്നു.
1930ല്‍ ലമാന്‍ കാറോട്ടത്തില്‍ മത്സരിച്ച ബെന്റ്‌ലി 41/2 ലിറ്റര്‍ ബ്ലോവര്‍ മോഡലിനെ അനുകരിക്കുന്ന രൂപകല്‍പ്പനയാണ് ഇതിനുള്ളത്. 1927ലാണ് ബെന്റ്‌ലി 41/2 ലിറ്റര്‍ മോഡല്‍ വികസിപ്പിച്ചത്.
കാര്‍ബണ്‍ ബോഡികിറ്റ് എന്നിവയോടെയാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി നമ്പര്‍ 9 എഡിഷന്‍ പുറത്തിറങ്ങുന്നത്. രണ്ട് ട്രിം ഓപ്ഷനുകളിലാണ് ഇന്റീരിയര്‍ ലഭ്യമാക്കുന്നത്. ബ്ലോവറിലുള്ളതിന് സമാനമായി സീറ്റ് ഹെഡ്‌റെസ്റ്റുകളിലും ഡോര്‍ പാനലുകളിലും പ്രത്യേക ലോഗോ നല്‍കിയിരിക്കുന്നു. എന്‍ജിന്‍ സ്പിന്‍ അലുമിനിയം ഫിനിഷിലാണ് ഡാഷ്‌ബോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിന്റെ മുന്നിലെ ഗ്രില്ലില്‍ 9 എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി വായിക്കാം. ബെന്റ്‌ലി ബോയ്‌സില്‍ ഒരാളായിരുന്ന സര്‍ ഹെന്റി ടിംബിര്‍ക്കിന്‍ ഡ്രൈവ് ചെയ്ത റേസ് കാറിലും നമ്പര്‍ 9 കാണാമായിരുന്നു.
https://www.facebook.com/Malayalivartha