തെരഞ്ഞെടുപ്പിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫേസ്ബുക്കിന്റെ യുദ്ധമുറി ഡല്‍ഹിയില്‍ തയ്യാറാകുന്നു
2019 ലോക്‌സഭാ തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാന്‍ വലിയൊരു സന്നാഹം തന്നെ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ഫേസ്ബുക്ക്. വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് തടയാന്‍ സോഷ്യല്‍ മീഡിയ ഭീമന്റെ 'യുദ്ധമുറി' ഡല്‍ഹിയില്‍ തയ്യാറാകുന്നത്. തെരഞ്ഞെടുപ്പുകളില്‍ അഭിപ്രായ രൂപീകരണത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെയധികം സ്വാധീനം ചെലുത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയ്ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫേസ്ബുക്കിന്റെ കാലിഫോര്‍ണിയയിലെ മെന്‍ലോപാര്‍ക്ക് ഓഫീസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകള്‍ തുടങ്ങിയവയുമായി പ്രവര്‍ത്തിച്ചാണ് ഡല്‍ഹിയിലെ കേന്ദ്രം വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നത്. ഇതിന് മുമ്പ് യുഎസ് തെരഞ്ഞെടുപ്പിലാണ് ഇത്തരമൊരു കേന്ദ്രം ഫേസ്ബുക്ക് സ്ഥാപിച്ചത്.
വ്യാജ എക്കൗണ്ടുകള്‍ ഒഴിവാക്കുക എന്നതാണ് ആദ്യ ഘട്ടം. 2017 സെപ്തംബറിനും 2018 ഒക്ടോബറിനും ഇടയില്‍ 200 കോടി വ്യാജ പ്രൊഫൈലുകളാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha