സ്രാവിന്റെ മുഖവുമായി വിമാനം ഡല്‍ഹിയില്‍ പറന്നിറങ്ങി; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ആഴക്കടലുകളില്‍ മാത്രം കാണപ്പെടുന്ന സ്രാവ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ പറന്നിറങ്ങിയത് കാഴ്ചക്കാര്‍ക്ക് അപൂര്‍വ്വ കാഴ്ചയായിമാറി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. സ്രാവിന്റെ മുഖഭാവം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന കൊമേര്‍ഷ്യല്‍ ജെറ്റായ എംബ്രയര്‍ E2 വിമാനം കാഴ്ചയില്‍ സാക്ഷാല്‍ സ്രാവിനെ പിന്നിലാക്കും. ഷാര്‍ക്ക് എംബ്രയര്‍ E190 E2 ഒരു വാണിജ്യ വിമാനമാണ്.
സ്വകാര്യ വാഹനങ്ങളില്‍ നിന്ന് പോലും ചിത്രങ്ങളും ഡിസൈനിങ്ങുകളും നീക്കം ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്രാവിന്റെ രൂപത്തിലുള്ള വിമാനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. 'നിങ്ങള്‍ ഞങ്ങളുടെ വീട്ടുമുറ്റത്തെ വളരെ മനോഹരമായി കാണപ്പെടുന്നു!' ട്വിറ്ററില്‍ ഡല്‍ഹി എയര്‍പോര്‍ട്ട് അക്കൗണ്ടിലെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമില്‍ എഴുതിയിട്ടുണ്ട്.
ബ്രസീലിലെ എയര്‍ലൈന്‍ കമ്പനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള E190 E2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്‌സ് ഒരുക്കിയിട്ടുള്ളത്. വാണിജ്യ, എക്‌സിക്യൂട്ടീവ് ഏവിയേഷന്‍, പ്രതിരോധം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബ്രസീലില്‍ ആസ്ഥാനമായ ആഗോള കമ്പനിയാണ് എംബ്രിയര്‍.
കാറ്റിനെയും മേഘങ്ങളെയും ഭയപ്പെടുത്തുന്ന മുഖമാണ് സ്രാവിന്റെ രൂപത്തിലുള്ള വിമാനത്തിനെന്നാണ് കാഴ്ചക്കാരില്‍ ചിലര്‍ പറഞ്ഞത്. ചിലരാവട്ടെ ഈ വിമാനത്തെ ഭീകര സത്വമായും ഉപമിച്ചിട്ടുണ്ട്. കൂര്‍ത്ത പല്ലുകളും തീഷ്ണമായ കണ്ണുകളുമാണ് ഇതിലെ ആകര്‍ഷണീയത.
70 മുതല്‍ 130 ആളുകള്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനമാണിത്. നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് E2 വിമാനത്തിന് കരുത്ത് പകരുന്നത്. ഇത് വളരെ ചെറിയ തോതില്‍ മാത്രമാണ് പുക പുറം തള്ളുന്നതെന്നും പരമാവധി ഇന്ധനക്ഷമത ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. മികച്ച പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ ഉപയൊഗചെലവുമാണ് ഈ വിമാനത്തിന്റെ പ്രത്യേകതയെന്ന് എംബ്രയറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
https://www.facebook.com/Malayalivartha