ഇനി ഇന്ധനം നിങ്ങളുടെ വാഹനത്തിനടുത്തെത്തും; പുതിയ ആപ്പുമായി റിപോസ്
വാഹനങ്ങളില്‍ ഇന്ധനം തീര്‍ന്നാല്‍ മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് ഇന്ധനം നിറക്കാവുന്ന സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിലവില്‍ വന്നു. പൂനെ ആസ്ഥാനമായുള്ള റിപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിന് മലപ്പുറത്താണ് തുടക്കം കുറിച്ചത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റിപോസിന്റെ ശ്രമം.
മലപ്പുറത്തെ പി എം ആര്‍ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായുള്ള ലൈസന്‍സ് ലഭിച്ചത്. റിപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും. ടാറ്റ അള്‍ട്ര ട്രക്കിലാണ് പമ്പ് ക്രമീകരിച്ചിരിക്കുന്നത്. 6000 ലിറ്റര്‍ ഡീസല്‍വരെ ട്രക്കില്‍ സംഭരിക്കാനാവും. നിലവില്‍ പൂനെ, ചെന്നൈ, ബംഗ്ലൂരൂ, വാരണാസി, റായ്ഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപോസ് എനര്‍ജിയുടെ സഞ്ചരിക്കുന്ന ഇന്ധന പമ്പുകള്‍ നിലവിലുള്ളത്.
https://www.facebook.com/Malayalivartha