കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ്; പുതിയ നിബന്ധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള എല്ലാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുട്ടിയുടെയും അപകട മരണത്തെത്തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഈ നടപടി.
13 വയസ്സിന് താഴെയുള്ളകുട്ടികള്‍ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതാണ് സുരക്ഷിതം. എയര്‍ബാഗ് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമാണ്. എന്നാല്‍, കുട്ടികള്‍ക്ക് അപകടകരമാണ്. അവര്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദ്ദേശം.
1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ ഏഴ് സീറ്റുവരെയുള്ള യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ വ്യക്തതയില്ല. ഇത് പരിഹരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ പുതിയ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha