ജനാധിപത്യത്തിന് നിറംപിടിപ്പിക്കാന്‍ വേണ്ടി വരുന്നത് 26 ലക്ഷം മഷിക്കുപ്പികള്‍
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തശേഷം വോട്ടര്‍മാരുടെ വിരലില്‍ മഷിയടയാളം പതിക്കുന്നതിന് വേണ്ടിവരുന്നത് ഏകദേശം 26 ലക്ഷത്തോളം മഷിക്കുപ്പികളാണ്. ഇതിനുവേണ്ടി ഏകദേശം 33 കോടിരൂപ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവഴിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഇത്രയും മഷിക്കുപ്പികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മൈസൂര്‍ പെയിന്റസ് ആന്‍ഡ് വാര്‍ണിഷ് കമ്പനി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21.5 ലക്ഷം കുപ്പികളാണ് തയ്യാറാക്കിയത്.
10 ക്യുബിക് സെന്റിമീറ്റര്‍ വലിപ്പമുള്ളകുപ്പികള്‍ വേണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തെക്കാള്‍ 4.5 ലക്ഷം കുപ്പി മഷി അധികം ഉപയോഗിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്താകമാനം 10 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കുക.
https://www.facebook.com/Malayalivartha